അക്ഷര വൃക്ഷത്തണലിൽ കവിതതൻ ആദ്യ ഹരിശ്രീ കുറിച്ചു
ആരോഗ്യത്തിന് ഭീഷണിയായ കൊറോണയ്ക്കറുതി കുറിക്കൂ
ഇറുത്തു മാറ്റിയ സൗന്ദര്യത്തെ ഭൂമി തിരിച്ചു പിടിച്ചു
ഈറനണിഞ്ഞ ജനത്തിൻ കണ്ണീർ തുടച്ചു നീക്കാൻ ശ്രമിച്ചു
ഉണർന്നു പ്രയത്നിച്ചീടും ഡോക്ടറെ സ്നേഹത്താൽ നമിച്ചു
ഊരു കറങ്ങി നടക്കും ജനതയെ പോലീസ് തിരിച്ചയച്ചു
ഋഷിതുല്യനായുള്ളൊരു മാഷിൻ വിഷയമീനിമിഷം പഠിച്ചു
എപ്പോഴും കൈകഴുകി ഒപ്പം മുഖത്തു മാസ്ക്കുകൾ വച്ചു
ഏകോദരരായ് മതവെറില്ലാതതിജീവനത്തിനുറച്ചു
'ഐകമത്യം മഹാബലം' ഈ വരികൾക്കടിവരയിട്ടു
ഒരേ മനസ്സായ് 'നിപ്പ'യെ നമ്മൾ തകർത്ത ചരിത്രമതോർത്തു
ഓർക്കുക നമ്മൾ പ്രകൃതിയെന്നും നോക്കി പരിപാലിയ്ക്കൂ
ഔചിത്യത്തോടെന്നും നമ്മൾ വ്യക്തിശുചിത്വം പകർത്തൂ
അംബരമായി വളർന്നാലും തകരാൻ കേവലമണു വേണ്ടൂ
അനുസരിക്കൂ സർക്കാരിൻ നയമാർഗ്ഗങ്ങൾ നാം പാലിയ്ക്കൂ.