ഡയററ് ലാബ് കുറുപ്പംപടി/അക്ഷരവൃക്ഷം/കോവിഡ് 19 - പ്രഭവവും പ്രതിരോധവും

‍കോവിഡ് 19 - പ്രഭവവും പ്രതിരോധവും


പ്രഭവം

2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയതരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു. കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. അത് കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്. വളരെ പെട്ടെന്ന് അത് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ചൈനയ്ക്ക് പുറമേ ഇറ്റലിയിലും ഇറാനിലും നിരവധി പേർ ഈ വൈറസ് ബാധയേറ്റ് മരണമടഞ്ഞു. ഇന്ന് ഭൂരിഭാഗം ലോകരാജ്യങ്ങളിലും കോവിഡ് ദുരന്തം തുടരുന്നു.

പ്രതിരോധം

കോവിഡ് 19ന് ഫലപ്രദമായ ഒരു പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആയതിനാൽ ഈ സാഹചര്യത്തിൽ പ്രതിരോധമാണ് ഉത്തമ പ്രതിവിധി. ഇതിനായി ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുക. അടുത്ത സമ്പർക്കങ്ങൾ ഒഴിവാക്കുക. മറ്റു വ്യക്തികളിൽ നിന്ന് ഒരു മീറ്റർ അകലമെങ്കിലും പാലിയ്ക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മാസ്ക് കൊണ്ടോ ടൗവ്വൽ കൊണ്ടോ ടിഷ്യു പേപ്പർ കൊണ്ടോ മറയ്ക്കണം.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ പല ഗവേഷണ സ്ഥാപനങ്ങളും. രോഗബാധ കണ്ടെത്തിയയുടൻ തന്നെ ചികിത്സ തുടങ്ങിയ ഒട്ടുമിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് പ്രതീക്ഷ പകരുന്നു.


ഭയമല്ല. കരുതലാണ്, ജാഗ്രതയാണ് വേണ്ടത്.

ശ്രീജിത്ത് രാജൻ
VII A ഡയറ്റ് ലാബ് യു.പി.സ്കൂൾ, കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം