നന്ദി ആയിരം ഒരായിരം നന്ദി.......
മറു മരുന്നില്ലാത്ത മഹാമാരിയെ
പിഴുതെറിയുവാൻ വേണ്ടി നിൽക്കും
ഒരായിരം ആരോഗ്യ പ്രവർത്തകർ
ഇത് മറ്റൊരാൾക്കും പകരാതിരിക്കാൻ വേണ്ടി
രക്ഷകരായി നിൽക്കും സന്നദ്ധ സേനകൾ
നാടിനുവേണ്ടി രാവും പകലും
ഉറക്കമൊഴിഞ്ഞു പോരാടും
നമ്മുടെ മാലാഖമാർ
രാജ്യം ഭയക്കുന്ന സമയത്തും
തളരാതെ രാജ്യ രക്ഷയ്ക്കായി
നിലകൊണ്ടീടുന്ന രക്ഷാപ്രവർത്തകർ
രാജ്യത്തെ ജനതയ്ക്ക് ശാന്തിഏകിടുവാൻ
ക്ഷണനേരം കൊണ്ട് കരുക്കൾനീകിടുന്നവർ
ഇവർ ഒരുമിക്കുന്ന ഭരണകൂടത്തിനും
രാജ്യ സേനയ്ക്കും ഒരായിരം നന്ദി
കൊറോണഭീതി ഇല്ലാത്ത നാടിനായി
ഞങ്ങളൊന്നിച്ചത്തിനും
ഒരായിരം നന്ദി