ഘടികാരസൂചി പോൽ
പായുന്ന കാലമേ .......
നിൻ സൂചി തുമ്പിൽ
പിയ്യേുന്ന സഖ്യകൾ -
പ്പോലെയും ,കൊടും
വേനലിൽ വർഷിക്കുന്ന
തീക്കട്ടകൾ പോലെയും;
പെയ്തിറങ്ങുന്നിതാ
മഹാമാരിയായ "കോവിഡ് ".
ഇതിൻെറ ഓരോ തുള്ളികളും ,
ശരീരത്തിൽ ആഴ്ന്നിറങ്ങാത്ത
വിധംലോകത്തിനെ കുടയാൽ
ആവരണം ചെയ്യുന്നിതാ;
ആരോഗ്യപ്രവർത്തകരും
പോലീസുകാരും .
ചുമരുകൾക്കുള്ളിൽ
ഒതുങ്ങിപ്പോയ
ബാല്യങ്ങൾക്ക് ;
വെയിൽ ചായുന്ന മരങ്ങളും
സ്വർണ്ണം പൊഴിയുന്ന പൂക്കളും
കിളി നാദവും ചെടികളുടെ
സാന്ത്വനവും, പഠിപ്പിച്ചു
കൊടുത്തിരിക്കുന്നു
കൊറോണ എന്ന ഭീകരൻ .
ഇനിയൊരു വസന്തകാലത്തിൽ
പൂക്കുന്ന പൂക്കളെപ്പോലെ ,
പുതു ലോകത്തിനു വേണ്ടി
കാത്തിരിക്കുകയാണ്
നാം ഓരോരുത്തരും........