ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ഒരു കുഞ്ഞിന്റെ വിലാപം
ഒരു കുഞ്ഞിന്റെ വിലാപം
ഇരുണ്ട ജനാലയിലൂടെ ചിന്നു മോൾ പുറത്തേക്കു നോക്കിയപ്പോൾ കണ്ട കാഴ്ചകൾ എല്ലാം മങ്ങിയതായിരുന്നു പഴയതു പോലെ വണ്ടികൾ ഒന്നും ഓടുന്നില്ല. ഇലകൾ പോലും ചലിക്കുന്നില്ല. കിളികൾക്കും പറവകൾക്കും വരെ പഴയ പോലെ ഒരു സന്തോഷവുമില്ല. തികച്ചും ശൂന്യമായ ഒരു അവസ്ഥ. ലോകം പോലും നിശ്ചലമായതൂപോലെ. ചിന്നു മോളുടെ കഴിഞ്ഞ കാലത്തെ ജീവിതത്തെ കുറിച്ച് ഓർത്തു പോകുന്നു. ചിന്നൂമോളും കുടുംബവും വളരെ സന്തോഷത്തോടെ ജീവിച്ചവരായിരുന്നു. പണത്തിനു പണം വസ്ത്രത്തിനുവസ്ത്രം പോരാത്തതിനു സഞ്ചരിക്കാൻ വാഹനങ്ങൾ. ചിന്നുമോളുടെ അച്ഛൻ വിദേശത്ത് ഉയർന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മയും. അങ്ങനെ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന അവരുടെ ജീവിതത്തിലേക്ക് വിളിക്കാത്ത അതിഥി ആയി അവൻ വരുന്നു.ലോകത്തെ തന്നെ വിറപ്പിച്ചും,ഇന്നിപ്പോൾ ചിന്നു മോളുടെ കുടുംബത്തിലേക്കും അതെ കൊറോണ എന്ന വിപത്ത്. എത്രയൊക്കെ സമ്പാദ്യം ഉണ്ടെന്നു പറഞ്ഞാലും എല്ലാവരോടും നല്ല ഒത്തൊരുമയോടെയും സ്നേഹത്തോടെയും സഹകരിച്ചു പോയാൽ മാത്രമെ നമുക്ക് എന്തിനേയും അതിജീവിക്കാൻ സാധിക്കുകയുള്ളു 2018 _ൽ വൻ നഷ്ടങ്ങൾ സമ്മാനിച്ച മഹാമാരിയായ പ്രളയത്തെ നാം എങ്ങനെ ഒത്തൊരുമയോടെ ഒറ്റ മനസ്സോടെ പോരാടി ജയിച്ചുവോ അതുപോലെ ഈ കോവിഡ് 19 അഥവാ കൊറോണ എന്ന വൈറസിനെ നമുക്ക് ചെറുത്തു തോൽപ്പിക്കാൻ സാധിക്കും . എന്നാൽ ചിന്നു മോളുടെ അവസ്ഥ വളരെ ദയനീയമാണ്.ധാരാളം സാമ്പത്തികം ഉള്ളതിനാൽ ചിന്നുമോളുടെ കുടുംബത്തിന് ആരേയും ആശ്രയിച്ചു ജീവിക്കേണ്ടി വന്നിട്ടില്ല അതുകൊണ്ട് തന്നെ അവർ സാധാരണക്കാർക്ക് വലിയ വില കല്പിച്ചിരുന്നില്ല.ആരെ കണ്ടാലും ഒന്നു ചിരിക്കുക പോലുമില്ല. അങ്ങനെ ഉള്ളവർ ഇപ്പോൾ വിദേശത്ത് നിന്ന് എത്തിയതിനു ശേഷം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നു.ഇപ്പോൾ അവർ നാലു ചുവരിനുള്ളിൽ അടച്ചിട്ട മുറികൾക്കുള്ളിൽ അവർ ഒറ്റക്കാണ് ഒരുപക്ഷേ അവർ ചിന്തിക്കുന്നുണ്ടായിരിക്കാം ആരോടു എങ്കിലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. ഈ ലംഘനങ്ങൾ ഒന്ന് മാറി സ്വാതന്ത്യം ആയിരുന്നങ്കിൽ എന്ന്. കഴിഞ്ഞുപോയ കാലത്തെ ഓരോ നിമിഷവും വളരെ അധികം വിലപ്പെട്ടതായിരുന്നു എന്ന് അവർ ചിന്തിക്കുന്നുണ്ടാവാം. മാതാപിതാക്കൾ ചെയ്യുന്ന ദുഷ്പ്രവർത്തിക്കു കൊച്ചു കുഞ്ഞുങ്ങൾ എന്ത് പിഴച്ചു. ആ ഒറ്റ മുറിയിൽ ആ പിഞ്ചു മനസ്സ് വേദനയോടെ വിലപിക്കയാണ്. ആ കുഞ്ഞിനെ ഒന്ന് നെഞ്ചോടു ചേർത്തു ആശ്വസിപ്പിക്കാൻ അവളുടെ അമ്മ അടുത്തില്ല. ,നെറുകയിൽ തലോടി ലാളിക്കുവാൻ അച്ഛനുമില്ല. ആരുമില്ലാതെ ആ കുഞ്ഞു ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരിക്കുകയാണ്.ചിന്നുമോളും കുടുംബവും അവരുടെ തെറ്റുകളെല്ലാം മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |