ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/'അങ്ങനെ ഒരു കൊറോണ കാലത്തു'......

'അങ്ങനെ ഒരു കൊറോണ കാലത്തു'......

"ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊറോണ "- പത്രം വായിച്ചുകൊണ്ടിരുന്ന അപ്പു നേരെ ഓടിയത് അടുക്കളയിലേക്കായിരുന്നു.. പ്രഭാത ഭക്ഷണം ഉണ്ടാക്കുകയായിരുന്ന അമ്മയോട് അപ്പു ചോദിച്ചു... അമ്മേ, നമ്മുക്ക് പടക്കം വാങ്ങിക്കണ്ടേ.... അപ്പോൾ ചെറുചിരിയോടെ അമ്മ അപ്പുനോട് പറഞ്ഞു 'നീ വാർത്തകൾ ഒന്നും കേൾക്കുന്നില്ലേ?... ലോക്‌ഡോൺ ആയതിനാൽ പടക്ക കടകൾ ഒന്നുമില്ല അയ്യോ ! അപ്പോ പടക്കം ഇല്ലാതെ എങ്ങനെ വിഷു??.. അപ്പുവിന്റെ മുഖം വാടി.. അപ്പുവിനെ ചേർത്തുപിടിച്ചു അമ്മ പറഞ്ഞു.. മോനെ, കൊറോണ ആയതിനാൽ എത്രെയോപേര് ദുരിതത്തിൽ ആണ്. നമ്മുടെ ഈ കേരളത്തിന്റെ അവസ്ഥ തന്നെ നീ ഒന്നോർക്കു..കൊറോണയിൽ നിന്നും ജനങ്ങളെ രക്ഷിക്കാനായി എത്രയോ പേർ സ്വന്തം ജീവനെ മറന്നു പ്രവർത്തിക്കുന്നു. അവരും അവരുടെ കുടുംബവുമൊത്തുള്ള വിഷുക്കാലം മറന്നാണു പ്രവർത്തിക്കുന്നത്.. അത്രയും കരുതലോടെ നമ്മെ സൂക്ഷിക്കുന്ന അവർക്കു വേണ്ടി നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നു കുടുംബാംഗളുമായുള്ള നേരം സന്തോഷിക്കേണ്ടേ.. ഇപ്രവശ്യം പുതിയൊരു വിഷു ആണ്.. പടക്കങ്ങൾ ഇല്ലാത്ത ആഘോഷങ്ങൾ ഇല്ലാത്ത ഒരു വിഷുക്കാലം.. അതുപോരെ അപ്പു....? അപ്പുവിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു 'മതി അമ്മേ '... ശരി, എങ്കിൽ മോൻ പോയി നമ്മുടെ കൊന്നയിലെ പൂ പറിച്ചു വരൂ... അപ്പു ആവേശത്തോടെ വീട്ടുമുറ്റത്തേക്ക് ഓടി അപ്പോൾ അതുവഴി കൂട്ടുകാരൻ ജിത്തു വന്നു അപ്പു,.. നീ വീട്ടിൽ തന്നെ ഇരിക്കയാണോ? ജിത്തു ചോദിച്ചു അപ്പു പറഞ്ഞു 'ഇപ്പോൾ നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കേണ്ടതാണ്.. കാരണം കൊറോണ അല്ലേ 'ഈ സമയത്തു നീ എന്തിനാണ് പുറത്തിറങ്ങുന്നത്..? 'നമ്മൾ എന്തിനാ പേടിക്കുന്നത് ആരും എന്നെ ഒന്നും ചെയ്യില്ല'. ജിത്തു,.. നിന്നെ ആരും ഒന്നും ചെയ്യില്ല, പക്ഷെ.... നമ്മൾ ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നതിലൂടെ ദുരിതത്തിൽ ആകുന്നതു ഒരുപാട് പേരാണ്, അത് നീ ഓർക്കതെന്താ? ജിത്തു ഒരുനിമിഷം നിശബ്ദനായി.. അപ്പു തുടർന്നു... നീ ഇപ്പോൾ എവിടെ എല്ലാം പോയിട്ടാണ് വീട്ടിൽ കേറുന്നത്? നീ കൈ കഴുകാറുണ്ടോ? , മാസ്ക് ധരിക്കാറുണ്ടോ?... 'ഇല്ല, ഓരോ സ്‌ഥലങ്ങളിൽ പോകുമ്പോഴും അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് രോഗം നീ പടർത്തുകയാണ്'... അയ്യോ!..അപ്പു, വലിയ തെറ്റാണു ചെയ്തത്.. സങ്കടത്തോടെ ജിത്തു മുഖം താഴ്ത്തി അപ്പു പറഞ്ഞു.. സാരമില്ല ഇനി നീ പുറത്തിറങ്ങാതിരുന്നാൽ മതി ഇറങ്ങിയാൽ തന്നെ മാസ്ക് ധരിക്കുക വീട്ടിൽ കേറുന്നതിനു മുൻപ് കൈ വൃത്തിയായി കഴുകുക. ഇതിലൂടെ നമ്മൾ കുട്ടികൾക്കും "ദുഷ്ടനായ കൊറോണ"യെ അകറ്റാം. നമ്മുടെ ജീവൻ നിലനിർത്താൻ പോരാടുന്നവർക്ക് താങ്ങാവാം. നാളെ വിഷു ആണ്. പക്ഷെ, ആഘോഷം മാത്രമാകരുത് പകരം ലോകനന്മക്കായി പ്രഭ ചൊരിഞ്ഞു നിൽക്കുന്ന ഭഗവാനെ കണികണ്ട് പ്രാർത്ഥിക്കാം. നമ്മുടെ നന്മക്കായി പ്രവർത്തിക്കുന്ന സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും ഈ നിമിഷം നന്മയോടെ മനസിലോർക്കാം. മനസുകൊണ്ടുള്ള ഒത്തൊരുമയാൽ കൊറോണ എന്ന ഈ മഹാമാരിയെ നമ്മുക്ക് നേരിടാം. അപ്പുവും ജിത്തുവും സന്തോഷത്തോടെ കണിക്കൊന്ന പറിച്ചു. ജിത്തു കൈകൾ കഴുകുകയും അപ്പു ജിത്തുവിന് മാസ്ക് നൽകുകയും ചെയ്തു. "എല്ലാവരും വീട്ടിൽ ഇരിക്കുക, നാം പുറത്തിറങ്ങിയാൽ ഒരുപാട് പേരുടെ പ്രയത്നം ആണ് പൊലിയുക. വീട്ടിൽ ഇരുന്നുകൊണ്ട് കൊറോണയെ നമ്മുക്ക് പ്രതിരോധിക്കാം ".

Devayani.S
8 D റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ