സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം


60-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1962 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്‍ക‍ൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്ന‍ു.ഇപ്പോൾ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.ജവഹർലാൽ നെഹ്റു[6]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് 1964-ൽ സ്‍ക‍ൂൾ പ്രവർത്തനമാരംഭിച്ചത് എന്നത് സ്‍ക‍ൂൾചരിത്രത്തിലെ എട‍ുത്ത‍ുപറയേണ്ട ഒര‍ു സ‍ംഭവമാണ്.സ്കൂളിൽ ആദ്യകാലം മ‍ുതൽതന്നെ ,ദേശസ്നേഹികളായ നാട്ടുകാരുടെ സഹകരണത്തോടും,സജീവ പങ്കാളിത്തത്തോടുംകൂടി സ്വാതന്ത്ര്യ ദിന റാലി,സ്വാതന്ത്ര്യ ദിന സന്ദേശം,സ്വാതന്ത്ര്യ ദിന പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നതിന്റെ തുടക്കമായി ഈ ദേശസ്നേഹം ജ്വലിക്കുന്ന പ്രതിജ്ഞയെ കാണാവുന്നതാണ്. ശ്രീ.പി.എസ്.ക‍ൃഷ്ണയ്യർ ആണ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ. ശ്രീ.കെ.ഗോപാലൻനായർ, ശ്രീമതി.ജി.വസ‍ുമതിയമ്മ, ശ്രീ.ആർ.ക‍ുട്ടപ്പൻ നായർ, ശ്രീമതി.എൽ.സാവിത്രിയമ്മ എന്നിവരായിരുന്നു അന്നത്തെ മറ്റധ്യാപകർ.


 
1964-ൽ സ്‍ക‍ൂൾ പ്രവർത്തനമാരംഭിച്ച ദിവസം,സ്‍ക‍ൂളിലെ അധ്യാപകര‍ും,വിദ്യാർത്ഥികള‍ും ചേർന്ന് ചെയ്‍ത പ്രതിജ്ഞ