മറന്നു നാം മറന്നു നാം
ശുചിത്വമെന്ന വാക്കിനെ.
ഓർത്തു നാം ഓർത്തു നാം
പണമെന്ന രണ്ടക്ഷരം.
വലിച്ചെറിഞ്ഞു മാലിന്യം
മുറിച്ചെറിഞ്ഞു വനങ്ങളെ.
കളകളമൊഴുകിയ നദിയേയും
അരുവിയേയും മലിനമാക്കി നാം.
നേരമില്ലൊന്നിനും നേരമില്ലൊന്നിനും
രോഗം വന്നു മുറുക്കുമ്പോൾ
ഓർത്തു നാം ശുചിത്വത്തെ.
പണത്തേക്കാൾ വലുതാണ്
ജീവനെന്നോർക്കേണം.
അരുത്, മനുഷ്യരേ,അരുത്
മലിനയാക്കരുതെൻ ഭൂമിയെ.
ഇനിയും വേണം സുന്ദരമാം ഭൂമിയെ
പ്രതീക്ഷകൾ നിറഞ്ഞ പുതുതലമുറയ്ക്കായ്.