ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
ഒരു മഹാമാരിക്കു മുന്നിൽ ലോകം വിറങ്ങലിച്ചു നില്ക്കുന്ന സമയത്താണ് ഇത്തരമൊരു ലേഖനം എഴുതുന്നത്. ഇതെഴുതുന്ന ഓരോ നിമിഷവും ഭൂമിയിൽ മനുഷ്യർ മരണത്തിന് കീഴ്പെട്ടു കൊണ്ടിരിക്കുകയാണ്. കൊരോണാ വൈറസ് ഡിസീസ് 2019 എന്നാണ് ഈ രോഗത്തിന്റെ പേര്. ലോകാരോഗ്യസംഘടനയാണ് രോഗങ്ങൾക്ക് ഇത്തരം പേരുകൾ നല്കുുന്നത്. 1918ൽ ലോകത്താകമാനം വ്യാപിച്ച ഇൻഫ്ലുവൻസ് വൈറസ്സ് 50 ലക്ഷത്തോളം പേരുടെ ജീവനാണെടുത്തത്. ലോകത്തെ 40% ൽ താഴെ രാജ്യങ്ങളിൽ മാത്രമേ ഈ രോഗം പടർന്നിരുന്നുള്ളൂ. എന്നാൽ ഭൂരിഭാഗം രാജ്യങ്ങളിലും വ്യാപിച്ച കൊറോണാവൈറസ്സ് മനുഷ്യവംശത്തിനു ഏല്പിക്കാനിരിക്കുന്ന ആഘാതം എത്രയായിരിക്കുമെന്ന് ഊഹിക്കാൻ പോലുമാകില്ല. ഇൻഫ്ലുവൻസാ കാലത്തെ അപേക്ഷിച്ച് കോവിഡ് കാലഘട്ടത്തിൽ ആരോഗ്യരംഗത്ത് വലിയ വികസനങ്ങളും കണ്ടുപിടുത്തങ്ങളും മരുന്നുകളുയെ ലഭ്യതയും കൂടിയിട്ടുണ്ട് എന്നതാണ് ഒരേയൊരാശ്വാസം. വികസിത രാജ്യങ്ങൾ പോലും കോവിഡിനു മുന്നിൽ പകച്ചു നില്ക്കുന്ന കാഴ്ച്ചയാണ് നമുക്കു കാണാൻ സാധിക്കുന്നത്. ലോകത്തിൽ അല്പമെങ്കിലും ആശ്വാസകരമായ വാർത്തകൾ വരുന്നത് കേരളത്തിൽനിന്നാണ്. അല്ലെങ്കിൽ ഭാരതത്തിൽ നിന്നാണ്. ഇവിടെ സവിശേഷമായി പൊതുജനാരോഗ്യസംവിധാനങ്ങളും സുദൃഢമായ ഭരണസംവിധാനവും ഉണ്ടെന്നതാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്. ബ്രേക്ക് ദ ചെയിൻ, വ്യക്തിപരമായ അകലം പാലിക്കൽ, ക്വാറന്റൈൻ, ലോക്ക്ഡൗൺ തുടങ്ങിയവയാണ് രോഗവ്യാപനത്തിനെതിരായി അനുവർത്തിക്കുന്ന മാർഗങ്ങൾ. മുഖപടം ധരിക്കൽ, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കൽ, ഇടവിട്ടുള്ള കൈകഴുകൽ എന്നിവയാണ് വ്യക്തികൾ ചെയ്യേണ്ട കാര്യങ്ങൾ. ലോകത്ത് ഈ മഹാവ്യാധി ഏൽപ്പിച്ച ആഘാതത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ നമുക്കു പരിശോധിക്കാവുന്നതാണ്.
നിലവിലുള്ള രോഗാവസ്ഥ ഭാരതത്തിനാശ്വാസകരം തന്നെയാണ്. എന്നാൽ കെട്ടുറപ്പോടെയും തികഞ്ഞ ലക്ഷ്യബോധത്തോടെയും പ്രവർത്തിച്ചാൽ മാത്രമേ കേവലമായ ആരോഗ്യസംവിധാനങ്ങൾ മാത്രം നിലവിലുള്ള പല സംസ്ഥാനങ്ങൾക്കും കരകയറാനാകൂ. അത്തരമൊരു സാഹചര്യത്തിലേക്ക് ലോകരാജ്യങ്ങൾക്കെല്ലാം എത്തിപ്പെടാനാവുമെന്നു നമുക്കു പ്രത്യാശിക്കാം .ഈ മഹാമാരി മനുഷ്യസംസ്കാരത്തിനും ദൈനന്ദിനജീവിതത്തിനും ഏൽപ്പിക്കാനിരിക്കുന്ന ആഘാതം അതിന്റെ വളർച്ചയ്ക്ക് അനുകൂലമാവട്ടെ എന്ന് കുട്ടികളായ നമുക്കു പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |