ആരാലും നോക്കി പോകുന്നു പ്രകൃതി തൻ
സൗന്ദര്യം എന്നും മനസിനൊരാനന്ദം
സകലശോഭയും പീലി വിടർത്തിയാടുന്ന
സർവേശ്വരന്റെ ലീലാവിലാസം
പ്രകൃതിതൻ പ്രതിഭാസത്തിൽ ലയിച്ചു ചേർന്ന
രാവും പകലും ഇന്നും അത്ഭുത അനുഭൂതി
അമ്മതൻ സൃഷ്ടിയിൽ അടർന്നതാണീ
സകല ജീവജന്തു ജാലങ്ങളും
എന്നാൽ ഇന്ന് ഈ പ്രപഞ്ചത്തിനു ഇതെന്തു പറ്റി
സൃഷ്ടിച്ചവരെ പോലും നാശം വരുത്തിയ
ഇരു കാലികളായ മനുഷ്യരാശി തൻ ലീലയെ
തടയാനായി ഇന്നിവിടാരുമില്ല
സ്വന്തം പതനം കാണാനായി മനുഷ്യൻ
സകലതിനെയും നാശത്തിലേക്ക് തള്ളുന്നു
എന്നാൽ പ്രകൃതിതൻ കോപാഗ്നിയിൽ
എരിഞ്ഞണയുകയാണ് അവർ ഓരോന്നായി