കനലുകൾ
തീരാതെ പൊരിയുന്ന വയറുകൾ നിറമിഴി തോരാതെ ഭീതിയിലായ് തണലിനായി ഓടിടും മാനവരും ഇന്ന് തണലേകാനായില്ല ദേവകൾക്ക്
പുകയാ തടുപ്പുകൾ തളർന്നിടുമ്പോൾ ഇന്നു പുകയും അടുപ്പുകൾ ഭീതിയിലായി കാലമുരുളുമ്പോഴും മാനമിരുളുമ്പോഴും കേൾപ്പതു മാത്രം നിലവിളികൾ
അവിടെയുമിവിടെയും അങ്ങകലെ ഇങ്ങകലെ നാളെയെൻ കുടിലിലും കേട്ടീടിലും ഉറക്കെ കരയുവാൻ നാവു പൊങ്ങാതെയെൻ ഉമ്മറപ്പടിയിലായ്
ഒതുങ്ങി നിന്നു
കേൾപ്പതു സത്യമോ കാണ്മതു മിഥ്യയോ കേൾക്കാതെ കാണാതെ മിണ്ടാതെ പോയ് തോരാത്ത പെരുമഴ ബാക്കിയായ് തന്നതു തോരാത്ത കണ്ണുനീർ മാത്രമാണ്
ചങ്ങലപോലങ്ങു കോർത്തിടും വൈറസും ബന്ധിച്ചിടുന്നു അകത്തളത്തിൽ ബന്ധിതരായതിൽ കാലത്തിനല്ല ഹേ! ബന്ധങ്ങൾ പലതങ്ങു കോർത്തിണക്കാൻ
ഇനി വരും വിഷുവതിൽ കൊന്ന പൂക്കും ഇനിയും മരങ്ങളും പൂവിടുമ്പോൾ എങ്കിലും അതിനെ യൊന്നെത്തി നോക്കീടുവാൻ കണ്ണുകൾ മാത്രം.. ഇല്ലിനിയും...