പടരുന്നു.....പടരുന്നു
എല്ലാദേശത്തും കൊറോണ
ചൈനയിൽ നിന്നും തുടങ്ങി
കേരളക്കരവരെ എത്തി
ലോകം ഭയന്നു വിറച്ചു
ലോകദുരന്തമായി മാറി
കൈകൾ നന്നായ് കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
പോഷകാഹാരങ്ങൾ കഴിച്ചീടാം
നിയമങ്ങൾ ജാഗ്രതയോടെ പാലിക്കാം
കൈപിടിച്ചുയർത്താൻ സർക്കാരും
സാന്ത്വനമായ് ആരോഗ്യരംഗവും
ഒറ്റക്കെട്ടായ് പോരാടാം
കൊറോണയെ തുരത്തീടാം