കൊറോണ     

കൊറോണ തൻ ആക്രമണത്താൽ
കത്തിയെരിയുമീ
ലോകത്തിനെന്തു പറ്റീ
കൊന്നും കിടക്കപരുവത്തിലാക്കിയും
മനുഷ്യരാശിയെ
അവൻ കീഴടക്കി
അവൻ......
അവനെന്റെ മാത്യരാജ്യത്തെ
കൈയിലെ കൊച്ചുകളിപ്പന്താക്കി
കൊറോണ.....
അവനെന്റെ അവധിക്കാലത്തെ
ദു:ഖമാം സാഗരത്തിലമർത്തി
വിടില്ല....വിടില്ല
വെറുതെ വിടില്ല ‍ഞാൻ
ഇതിനൊരവസരം വരുത്തീടാതെ
ശുചിത്വശീലങ്ങൾ തൻ പാലനത്താലും
പ്രതിരോധപ്രവർത്തനങ്ങളാലും
അകറ്റീടേണം ഇല്ലായ്മ ചെയ്തീടേണം
പടിയിറക്കേണം കൊറോണയെ
പൊട്ടിക്കേണം ചങ്ങലകൾ
ഒഴിവാക്കേണം അശങ്കകൾ
പടുത്തയർത്തണം നല്ല നാളെകൾ
താങ്ങായ് തണലായ് സ്വയം മറന്ന്
മതമല്ല മൈത്രിയാണ് വലുതെന്ന്
അറി‍ഞ്ഞ് മുന്നേറാം നമുക്കിനി......

 

കശ്യപ് എ
3 A ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത