സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രുചിയോടെ കരുത്തോടെ

 
രുചിയോടെ കരുത്തോടെ പരിപാടിയിൽ ലിസി ടീച്ചർ വെണ്ണ ഉണ്ടാക്കുന്നു

സ്വതന്ത്ര ഭാരതത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടതുപോലെ ക്ലാസ് മുറിയിലെ നാലുചുമരുകൾക്കുള്ളിൽ ആണ് ഒരു രാഷ്ട്രത്തിന്റെ  ഭാവി തലമുറ വാർത്തെടുക്കപ്പെടുന്നത്. ആരോഗ്യമുള്ള ഉള്ള ഒരു ജനത ഏതൊരു രാഷ്ട്രത്തിന്റെയും സമ്പത്തും സ്വപ്നമാണ്. ഈ വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും യും മക്കളാണ് . പോഷകാഹാര ത്തിന്റെ അപര്യാപ്ത കുട്ടികളുടെ രോഗപ്രതിരോധശേഷിയെയും പഠന സന്നദ്ധത യെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് രുചിയോടെ കരുത്തോടെ എന്ന പഠന പ്രവർത്തനത്തിലേക്ക്  ഞങ്ങളെ നയിച്ചത്.

ഉദ്ദേശ്യങ്ങൾ

 
രുചിയോടെ കരുത്തോടെ പരിപാടി എം എൽ എ ശശീന്ദ്രൻ വിലയിരുത്തുന്നു

വളർത്തു ജീവികളെ കൊണ്ട്  നമുക്ക് ധാരാളം വെള്ളം പ്രയോജനങ്ങളുണ്ട് പാൽ പാൽ ഒരു ഒരു സമ്പൂർണ്ണ ണ്ണ പോഷകാഹാരം ആണെന്നും ഒന്നും പാലിൽനിന്നും ഉം ലഭിക്കുന്ന ന ഇന്ന് മോര് തൈര് വെണ്ണ നെയ്യ് തുടങ്ങിയ പാൽ ഉത്പന്നങ്ങൾ ആരോഗ്യ പ്രദവും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമാണെന്ന തിരിച്ചറിവ് . പാൽ ഉല്പന്നമായ വെണ്ണ എന്താണെന്നും വെണ്ണയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും തിരിച്ചറിയുന്നു .വെണ്ണ നിർമ്മാണത്തിന്റെ പ്രക്രിയകളിൽ കുട്ടികൾ ഏർപ്പെടുന്നു. ലളിതവും ഹ്രസ്വവും രസകരവും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ പഠനപ്രവർത്തനത്തിൽ രക്ഷിതാക്കളും ഭാഗഭാക്കുകളാകുന്നു.

 
രുചിയോടെ കരുത്തേോടെ പ്രോഗ്രാമിന് SCERT KERALA നൽകിയ സർട്ടിഫിക്കറ്റ്

മിക്സിയും കടംകോലും ഉപയോഗിക്കാതെ വെണ്ണ കുട്ടികളുടെ കൈകളിൽ എത്തുന്നു.എന്നത് ഈ പ്രവർത്തനത്തിന്റെ സവിശേഷതയാണ്.ഈ പ്രവർത്തനത്തിന് എസ് സി ഇ ആർ റ്റി യുടെ അംഗീകാരം ലഭിക്കുകയുണ്ടായി.

ക്ലാസ് പി.ടി.എ ശാക്തീകരണം

 
രക്ഷാ കർതൃ ശാക്തീകരണ പരിപാടിക്ക് SSK KERALALA വയനാട് നൽകിയ സർട്ടിഫിക്കറ്റ്

പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസം കുട്ടികളിൽ മാത്രം ഒതുങ്ങുന്നതല്ല. അധ്യാപകരും രക്ഷിതാക്കളും സമൂഹവും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ്. നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുക, വിദ്യാലയവുമായി  രക്ഷിതാക്കൾക്കുള്ള ബന്ധം ശക്തിപ്പെടുത്തുക, കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങളെയും ഗ്രേഡിങ് സൂചകങ്ങളെ യും കുറിച്ച് അവബോധം ഉണ്ടാക്കുക,    രക്ഷിതാക്കളെ   വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം ബോധ്യപ്പെടുത്തുക, എന്നീ നേട്ടങ്ങളെ മുൻ നിർത്തിയാണ് വീ  ടൂ [We  too ]  എന്ന പ്രവർത്തനം ഈ വിദ്യാലയം ഏറ്റെടുത്തത്.

ഓരോ ക്ലാസിലും നേടേണ്ട പഠനനേട്ടങ്ങളുടെ ക്രോഡീകരണം SRG യിൽ തീരുമാനിക്കുന്നു. ഓരോ ക്ലാസിലേക്കും പഠനനേട്ടങ്ങളെ മുൻ നിർത്തി 5 പ്രവർത്തനങ്ങൾ കണ്ടെത്തുന്നു. എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കി വ്യത്യസ്ത പ്രവർത്തനങ്ങൾ  കണ്ടെത്തുകയും അതിലേക്കു ആവശ്യമായ ്് പഠനസാമഗ്രികൾ രക്ഷിതാക്കളും അധ്യാപകരും ,അടങ്ങുന്ന work shop കളിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് രക്ഷിതാക്കളും കുട്ടികളും ക്ലാസടിസ്ഥാനത്തിൽ ഇരിക്കുന്നു അധ്യാപകരുടെ നിർദ്ദേശാനുസരണം ഗ്രൂപ്പുകളിൽ ലഭിച്ച പഠന പ്രവർത്തനങ്ങൾ കുട്ടികളും രക്ഷിതാക്കളും സമയബന്ധിതമായി ചെയ്തു തീർക്കുകയും തങ്ങൾക്ക് ലഭിച്ച പ്രവർത്തനം എന്താണെന്നും പഠന നേട്ടം ഏതാണെന്നും ഗ്രൂപ്പുകളിൽ വിശദീകരിക്കുകയും ചെയ്യുന്നു   കൂടാതെഗ്രേഡിങ് സൂചകങ്ങൾ പരിചയപ്പെടുകയും ചെയ്യുന്നു

ക്ലാസ് റൂം പ്രവർത്തനങ്ങളെകുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തു ക, സ്കൂളുമായി രക്ഷിതാക്കൾക്കുള്ള ബന്ധവും ആരോഗ്യമായ ഇടപെടലും ശക്തിപ്പെടുത്തു , കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക,  സഹകരണത്തിന്റെയും ജനാധിപത്യത്തിന്റെയും ബാലപാഠങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തു കതുടങ്ങിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ വീ  ടൂ  എന്ന  പ്രവർത്തനം കൊണ്ട് സാധിച്ചു.

ക്ലാസ് പി.ടി.എ ശാക്തീകരണ പരിപാടിക്ക് 2018-19 വർഷത്തെ മികച്ച അക്കാദമിക് പ്രവർത്തിനുളള എസ് എസ് കെ കേരള, വയനാടിന്റെ അവാർഡ് ലഭിച്ചു.

 
കലാമേള-അറബിക് കലാമേള- ശാസ്ത്ര മേള- പ്രവർത്തി പരിചയ മേള

വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അംഗീകാരങ്ങൾ

പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത്  പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ  സി ഇ ആർ  ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള  വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് .

എൻ സി ആർ ടി യുടേയും എസ് സി ഇ ആർ ടി യുടേയും പാഠപുസ്തകങ്ങൾ തമ്മിലുളള നിലവാരം പരിശോധിക്കുകയും എൻ സി ആർ ടി യുടെ മാനദണ്ഡമനുസരിച്ച് കേരള സിവബസിലെ പാഠഭാഗപുസ്തകങ്ങൾ പരിഷ്കരിക്കുന്ന സമിതിയിൽ ഈ വിദ്യാലയത്തിലെ അധ്യാപകൻ സാബു ജോസ് പങ്കെടുത്തിട്ടുണ്ട്.

ദേശീയതലത്തിൽ അവതരിപ്പിച്ച Innovative Project( English Lab: Learn English Through Classroom Collaboration and Technology) വയനാട് ജില്ലക്ക് വേണ്ടി തയ്യാറാക്കിയത് ഈ വിദ്യാലയത്തിലെ അധ്യാപകനായ സാബു ജോസാണ്.

യൂറീക്ക വിജ്ഞാനോത്സവം

എല്ലാവർഷവും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന യൂറിക്കവിജ്ഞാനോത്സവത്തിൽ സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾനേടുവാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

എൽ എസ് എസ്

ഓരോ കുട്ടിയും ബഹു മുഖപ്രതിഭയാണ്. ഈ വിദ്യാലയത്തിലെ ബഹുമുഖപ്രതിഭകളായകുട്ടികളെ കണ്ടെത്തുന്നതിന് ക്ലാസ് മുറികളിലും സ്കൂളിലും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികൾക്ക്  ആവശ്യമായ പരിശീലനം നൽകുകയും എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറാക്കുകയും ചെയ്യുന്നു .

എൽഎസ്എസ് ജേതാക്കൾ

ഫസീഹഗഫൂർ (2008 - O9)

ലുബ്ന പി.പി (2016 -17)

മിൻസഫിറോസ് 2018 -19

മിൻഹ ഫാത്തിമ .എൻ (2018 -19

ആര്യ രമേശ് (2018 -19)

നിദ ഫാത്തിമ പി വി (2019- 20)

ലയ എസ് . (2019- 20)

ഹാദിയ തെസ്ലീം (2019- 20)

ദേവി കാർത്തിക .എസ് (2019- 20)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം