ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോർണർ പി.ടി.എ ( മികവ് പ്രകടനം)  

  ജിഎൽ.പി.എസ് മേപ്പാടിയെ ഏറ്റവും ജനകീയവും, മികവുറ്റതും , രക്ഷിതാക്കളുടെ  പ്രശംസ പിടിച്ചുപറ്റാൻ പര്യാപ്തവുമാക്കിയ പഠന പ്രവർത്തനമായിരുന്നു കോർണർ പി.ടി.എ. നാട്ടുകാർക്കിടയിൽ വിദ്യാലയത്തിന്റെ യശസ്സുയർത്തിയതിനോടൊപ്പം തന്നെ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക പ്രശംസയും കോർണർ പി ടി.എ. നേടിത്തന്നു. ' വിദ്യാർത്ഥി എവിടെയോ  അവിടെയാണ് വിദ്യാലയം !' ഇത്തരത്തിലുള്ള ഒരു സമീപനമാണ് കോർണർ പി.ടി.എ വിഭാവനം ചെയ്യുന്നത്. കോർണർ പി ടി എ യുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ആദ്യം തന്നെ കുട്ടികളെ പ്രാദേശികാടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തരം തിരിച്ചു. ഓരോ പ്രദേശത്തിലെയും , കോളനികൾ ഉൾപ്പെടെ കുട്ടികൾക്കും , രക്ഷിതാക്കൾക്കും , നാട്ടുകാർക്കും , പൊതു പ്രവർത്തകർക്കും എത്തിച്ചേരാൻ കഴിയുന്ന ഒരു സ്ഥലം ആ പ്രദേശത്തു തന്നെ കണ്ടെത്തുകയും ചെയ്തു. യോഗം ചേരുന്ന ദിവസവും , സമയവും രേഖപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ നോട്ടീസുകൾ വിതരണം ചെയ്യുകയും, പോസ്റ്ററുകൾ ആ പ്രദേശങ്ങളിൽ പതിക്കുകയും ചെയ്തു.

കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ ആർജിച്ച  പ്രാവീണ്യത്തിന്റെ  തെളിവായിരുന്നു ഓരോ കോർണർ പിടിഎയും . യോഗത്തിൽ മുഴുവൻ കുട്ടികളും ഇംഗ്ലീഷിൽ Self introduction,Rhymes, Story telling, Skit, Conversation, Picture description, Choreography,Speech തുടങ്ങി പല പരിപാടികൾ അവതരിപ്പിച്ചു. പരിപാടികളുടെ Anchoring നിർവ്വഹിച്ചത് കുട്ടികളായിരുന്നു. യോഗത്തിൽ ഹെഡ് മിസ്ട്രസ്, അധ്യാപകർ ,വാർഡ് മെംബർ , പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തോട്ടം തൊഴിലാളികളും , കൃഷിക്കാരും , തികച്ചും സാധാരണക്കാരുമായ രക്ഷിതാക്കളെ സ്വന്തം മക്കളുടെ കഴിവും, പ്രകടനവും അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് പരിശീലനവും , പിന്തുണയും നൽകി അധ്യാപകർ കുട്ടികൾക്ക് കരുത്തേകി. ജി.എൽ.പി എസ് മേപ്പാടി, ചെമ്പോത്തറ കോളനി, കാപ്പംകൊല്ലി, കടൂർ അമ്പലക്കുന്ന്, കുന്നമംഗലം കുന്ന് , മേപ്പാടി   ടൗൺ എന്നീ സ്ഥലങ്ങളിലെല്ലാം പ്രാദേശികാടിസ്ഥാനത്തിൽ കോർണർ പിടി എ  സംഘടിപ്പിച്ചിട്ടുണ്ട്.

പുസ്തക ചങ്ങാതി ലൈബ്രററി പുസ്തക വിതരണ ഉദ്ഘാടനം
പുസ്തക ചങ്ങാതി വിതരണം പ്രാദേശികമായി നടത്തുന്നു
റിപ്പബ്ലിക് ദിനത്തിന് പ്രധാന അധ്യാപിക പതാക ഉയർത്തുന്നു
പുതുവത്സര ആഘോഷം കോളനിയിൽ കൂട്ടികളോപ്പം അധ്യാപകർ

പുസ്തക ചങ്ങാതി

കോവിഡ് കാലത്തെ കുട്ടികളുടെ വായനാ  ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായി കുട്ടികളുടെ വീടുകളിലേക്ക്  അധ്യാപകർ  പുസ്തകവുമായി  പോകുകയും  പുസ്തകം വിതരണം ചെയ്യുകയും ചെയ്തു.  ഓരോ ക്ലാസ് അടിസ്ഥാനത്തിന് അനുസരിച്ച്  അധ്യാപകർ പുസ്തകങ്ങളെ തരംതിരിച്ച്  വെച്ചിരുന്നു. ഒരു വർഷം നീളുന്ന പ്രവർത്തനമാണിത്.

ടാബ് വിതരണവും ഈ ലൈബ്രറിയുടെ ഉദ്ഘാടനവും

ഭിന്നശേഷി വിദ്യാർത്ഥിക്ക് പ്രധാന അധ്യാപിക ലിസി ടീച്ചർ ടാബ് നൽക്കുന്നു

ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത  തങ്ങളുടെ ക്ലാസിലെ എസ്.ടി. വിഭാഗത്തിൽ പെടാത്ത   കുട്ടിക്ക് ഓരോ അധ്യാപകരും  തങ്ങളുടെ വകയായി രണ്ട് ടാബ് വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചു  E-ലൈബ്രറി ആയിട്ടാണ് ഇത് ഉപയോഗിക്കുക.21 ടാബ് സ്കൂളിൽ   വാങ്ങുകയും അതിന്റെ വിതരണ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ്  നടത്തുകയും ചെയ്തു. ജൂലൈ ആദ്യ വാരത്തിൽ തന്നെ കുട്ടികൾക്ക് ടാബ് ലഭ്യമാക്കുകയും ചെയ്തു.

ക്ലാസ്സ് പി ടി എ

ഓരോ ക്ലാസിലും  ഗൂഗിൾ മീറ്റ് വഴി ക്ലാസ് പിടിഎ നടത്തി. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ ചർച്ച ചെയ്യ്തു . രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢപെടുത്തുകയും തുടർ പഠന പ്രവർത്തനങ്ങൾക്ക് രക്ഷിതക്കളുടെ പിൻതുണ ഉറപ്പാക്കുയും ചെയ്യതു.

പൊതു പഠന കേന്ദ്രം

സ്കൂൾ പരിധിയിൽ പെട്ട പഠന കേന്ദ്രങ്ങളിൽ  അധ്യാപകർക്ക് ചുമതലകൾ വീതിച്ചു നൽകി. അധ്യാപകർ അതാത് പഠന കേന്ദ്രങ്ങളിൽ പോവുകയും പഠനപ്രവർത്തനങ്ങളിൽ  കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.

ടാലൻറ് ലാബുകലൾ

ക്ലാസ് റൂമുകളിൽ  രൂപപ്പെടുന്ന ടാലൻറ് ലാബുകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് കുട്ടികളെ വിവിധ വിഷയങ്ങളുള്ള ക്ലബുകളിലേക്ക് തരം തിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുഴുകാനും അതാത് വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇത്തരം ക്ലബുകളിലൂടെ നടത്തപ്പെടുന്നു. സഹകരണ മനോഭാവം, കൂട്ടായ്മ സംഘബോധം എന്നീ മനോഭാവങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനും ഇത്തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

ഓൺ ലൈൻ അസംബ്ലി

ഈ വർഷത്തെ തനതു പ്രവർത്തനം വെർച്ച്വൽ അസംബ്ലി . കോവി ഡ് ക്കാല ക്ലാസ്മുറികളിൽ ഇതിൽ കുട്ടികൾക്ക്  പരസ്പരം കാണാനും അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം  ഊഷ്മളമാക്കാൻ കുട്ടികൾക്ക്  മാനസിക പിന്തുണ ഉറപ്പാക്കുക, കുട്ടികളുടെ ഇതര പ്രവർത്തനങ്ങൾ  പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഓരോ ഓൺലൈൻ അസംബ്ലിയുംനടന്നിട്ടുള്ളത് അത് ഓരോ വെർച്ച്വൽ അസംബ്ലിയിലും ജനപ്രതിനിധികൾ, അധ്യാപകർ  ,എസ് എസ് കെ കെ ഡയറ്റ് തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് അധികാരികൾ എന്നിവരുടെ സാന്നിധ്യവും അവരുടെ സന്ദേശവും  വെർച്ച്വൽ അസംബ്ലി മികവുറ്റതാക്കി.

മക്കൾക്കൊപ്പം

മക്കൾക്കൊപ്പം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോ വിഡ് കാലത്തെ വിദ്യാഭ്യാസം രക്ഷാകർത്താക്കളും ആയ ഒരു വർത്തമാനം മക്കൾക്കൊപ്പം എന്നാ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി മേപ്പാടി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് ഉദ്ഘാടനം ചെയ്തു മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനീറ മുഹമ്മദ് റാഫി അധ്യക്ഷസ്ഥാനം അലങ്കരിച്ചു ഒന്നും രണ്ടും ക്ലാസ്സുകാർക്ക് ശ്രീമതി ഗ്രേസി വിഎം എന്ന ആർ പി യുടെ കീഴിലും മൂന്നും നാലും ക്ലാസുകൾക്ക് ശ്രീമതി ബെറ്റി ജോർജ് എന്നാ ആർപ്പോഎന്നാ ആർ പി യുടെ കീഴിലും മക്കൾക്കൊപ്പം പരിശീലന ക്ലാസ് നടന്നു പ്രീപ്രൈമറി ക്ലാസ്സുകാർക്ക് സ്ത്രീ ശ്രീജിത്ത് ജെ എസ് എന്ന ആർ പി യുടെ കീഴിൽ ആണ് പരിശീലന ക്ലാസ്സ് നടന്നത് കോവിഡ എന്ന് മഹാമാരി കുട്ടികളിൽ ഉണ്ടാക്കിയ മാനസികസംഘർഷങ്ങൾ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സമയക്രമം ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ സംശയ നിവാരണവും നടത്തി.

മഴവിൽ പൂവ്

കോളനിയിലെ പഠന വീട്ടിൽ ലിസി ടീച്ചർ ക്ലാസ് എടുക്കുന്നു

മഴവിൽ പൂവ് വയനാട് ജില്ലയിൽ ഓൺലൈൻ ക്ലാസ്സ് മായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് സ്കൂളിൽ നടത്തിയ ഒരു പരിപാടിയാണ് മഴവിൽ പൂവ്. ലിപികളില്ലാത്ത ഗോത്ര ഭാഷയിലാണ് പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുന്നത്. പണിയാ കാട്ടുനായ്ക്ക തച്ചനാടൻ മൂപ്പൻ കുറുമ എന്നിങ്ങനെ നാല് ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ഗണിത ഞങ്ങളുടെ വിദ്യാലയത്തിൽ ഉള്ളത്. വിവിധ കോളനികളിൽ നിന്നും അംഗൻവാടികളിൽ മറ്റും പോവാതെ നേരിട്ട് സ്കൂളിലേക്ക് എത്തുന്ന കുട്ടികളാണ്. അധികവും അവർക്ക് ഏറെ പ്രയോജനകരവും താല്പര്യം ഉള്ളതുമാണ് മഴവിൽ പൂവ് . പഠന പ്രവർത്തന വേളകളിൽ ഓരോ കുട്ടികൾക്കും തങ്ങളുടെ ഭാഷയിൽ പ്രതികരിക്കുവാനും ഒപ്പം മറ്റു കുട്ടികളോടൊപ്പം പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കി ചെയ്യുവാനും സാധിക്കുന്നുണ്ട്. ഗോത്ര ഭാഷയിലൂടെ തന്നെ അക്ഷരങ്ങൾ പഠിക്കുകയും പഠന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട് . അതുപോലെതന്നെ ഗോത്രാഷയിലൂടെയുള്ള കുട്ടികളുടെ പാട്ടും കഥയും കളികളും അവർക്ക് ക്ലാസ് റൂം പ്രവർത്തനങ്ങൾക്കൊപ്പം അവതരിപ്പിക്കുവാനുള്ള അവസരം നൽകുമ്പോൾ അവർ കൂടുതൽ താല്പര്യംകൂടുതൽ താല്പര്യത്തോടെ എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് . ആഴ്ചയിൽ മൂന്നുദിവസം ബാച്ച് വണ്ണിലെ യും മൂന്ന് ദിവസം ബാച്ച് രണ്ടിലെയു ഗോത്ര വിഭാഗം കുട്ടികൾക്ക് ഉച്ചകഴിഞ്ഞ് കുറച്ചു സമയം മഴവിൽ പൂവ് ക്ലാസ്സ് കാണിക്കുകയും അവർക്കൊപ്പം ഗോത്ര ഭാഷയിൽ സംസാരിക്കുകയും ചെയ്യുമ്പോൾ പഠനത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും അടുത്ത ദിവസങ്ങളിൽ സ്കൂളിൽ വരാൻ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു സ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾസ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾ നടത്തുന്നതിനു അവസരമൊരുക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു കോളനികളിൽ പോയി അധ്യാപകരുടെയും എജുക്കേഷൻ വോളണ്ടിയർ യുടെയും സഹകരണത്തോടെ മഴവിൽ പൂവിൻറെ നേട്ടത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുകയും അവരുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും വീണ്ടും ക്ലാസുകൾ കാണുവാൻ അവസരം ഒരുക്കുകയും ചെയ്തു.

അതിജീവനം

യുനെസ്കോയുടെ യും ബി ആർ സി വൈത്തിരി യുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അതിജീവനം പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം 16 .12. 2021 വ്യാഴാഴ്ച 2 .30 ന് നടത്തപ്പെട്ടൂ 30 രക്ഷിതാക്കൾ പങ്കെടുത്ത അതിജീവനം ക്ലാസിന്റെ ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് ഉദ്ഘാടനം ചെയ്തുഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സ് മുറികളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുക, ആത്മവിശ്വാസം വളർത്തുക, അക്കാദമിക വിടവ് നികത്തുക, ആരോഗ്യകരമായ മാനസികാവസ്ഥ സ്കൂളുകളിൽ ഒരുക്കുക, കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശീലങ്ങൾ വളർത്തിയെടുക്കുക, മൊബൈൽ ഫോണിൻറെ ദുരുപയോഗം തിരിച്ചറിയാൻ സഹായിക്കുക ,കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ആണ് അതിജീവന ക്ലാസുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെട്ടത് ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ബോധ്യം രക്ഷിതാവിന് ഉണ്ടാവുകയും ഓരോ കുട്ടിക്കും പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും അതിജീവനം ക്ലാസിൽ ഉറപ്പുവരുത്തുകയും ചെയ്തു.

ചെമ്പോത്തറകോളനി സന്ദർശനവൂം പുതുവർഷാഘോഷവും

കോളനി സന്ദർശനം നടത്തി ബുക്ക് കൈമാറുന്നു


1/1/2022ന്  എച്ച് എംശ്രീമതി ലിസി ടീച്ചർ ജി എച്ച് എസ് മേപ്പാടി കൗൺസിലർ അഖിന ശ്രീമതി മേഴ്സി ടീച്ചർ  എന്നിവരുടെ നേതൃത്വത്തിൽ ചെമ്പോത്തറകോളനി സന്ദർശിക്കുകയും കുട്ടികളോടൊപ്പം പുതുവർഷ ആഘോഷ പരിപാടിക ളിൽ പങ്കെടുക്കുകയും ചെയ്തു മൂന്നു കോളനിയിലെ യും എജുക്കേഷനൽ വളണ്ടിയേഴ്സ്, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു 70 കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ അതിജീവനവുമായി ബന്ധപ്പെട്ട ക്ലാസും ഒരുക്കിയിരുന്നു കുട്ടികൾക്ക് വായന മൂലയിലേക്ക്  പുസ്തകങ്ങൾ വിതരണം ചെയ്തു.

മലയാളത്തിളക്കം

സ്കൂളിൽ വെച്ച് നടന്ന മലയാള തിളക്കം പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ കൂടെ
ശിശു ദിന പ്രസംഗം അവതരിപ്പിക്കുന്നു
ശിശുദിന പരിപാടിയിൽ വിദ്യാർത്ഥി സ്വാഗതം പറയുന്നു

ഓരോ വിദ്യാർഥിയുടെയും  നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്ക് ഉയർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംപൂർണമാകൂ   പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും  അവർക്കാവശ്യമായ  പ്രത്യേക പഠനാനുഭവങ്ങൾ  നൽകേണ്ടതുണ്ട് ഈ ലക്ഷ്യം മുൻനിർത്തിആണ് ആണ് സ്കൂളിൽ  മലയാളത്തിളക്കം  എന്ന പ്രവർത്തനത്തിന് രൂപം നൽകിയത്  പഠനത്തിൽ പ്രത്യേകിച്ച് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രത്യേക പഠനാ അനുഭവങ്ങളിലൂടെ അവരെ മുൻ നിരയിൽ എത്തിക്കാൻ സഹായ കമായ പഠന പിന്തുണ മലയാളത്തിളക്ക പ്രവർത്തനത്തിലൂടെ ഉറപ്പിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലാസ് പ്രവർത്തനവുമായി ബന്ധപ്പെട്ട ഭക്ഷ്യ മേളയിൽ