മുറ്റത്തൊരു മരമുണ്ട്
മരത്തിൽ നിറയെ മാമ്പഴമുണ്ട്
മാമ്പഴം തിന്നാൻ വന്നെത്തും
കിളികൾ ഒത്തിരി ഉണ്ടല്ലോ
തേനൂറും മാമ്പഴം തിന്നാൻ
കുട്ടികൾ ഞങ്ങൾ കാത്തിരിപ്പൂ
അണ്ണാനെ, പൊന്നണ്ണാനെ
മാമ്പഴമൊന്നു തന്നീടൂ
മാമ്പഴ വിത്ത് നാട്ടീടാം ഞാൻ
വരും വർഷങ്ങളിൽ കഴിപ്പാനായ്
മരത്തെ ഞങ്ങൾ സംരക്ഷിക്കാം
കാറ്റും തണലും ഫലവും നൽകീടാനായ്..