ജി എൽ പി എസ് ഏവൂർ നോർത്ത്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- ഈ ക്ലബിന് കീഴിൽ കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിന് താല്പര്യം വർധിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി. ഇംഗ്ലീഷ് അസംബ്ലിയിൽ പ്രാർത്ഥന, Thought of the day, paragraph presentation, diary writing, pledge എന്നിങ്ങനെ പല items ഉൾപ്പെടുത്തി.
- സയൻസ് ക്ലബ്ബ്.
- സയൻസ് ക്ലബിന് കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടപ്പാക്കി. ചന്ദ്ര ദിനം,ലോകജനസംഖാ ദിനം, തുടങ്ങിയ ദിനാചരണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ നമുക്ക് സാധിച്ചു.
- ഹെൽത്ത് ക്ളബ്ബ്
- കുട്ടികളിൽ ആരോഗ്യകാര്യങ്ങളിൽ അവബോധം വളർത്തുന്നതിന് ആരോഗ്യ ക്ലബിന് കീഴിലുള്ള പ്രവർത്തനങ്ങൾ സഹായിച്ചു.
- വിജ്ഞാനോത്സവം.
- കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിജ്ഞാനോത്സവം നടത്തിയതിന്റെ ചുവടുപിടിച്ചു നമ്മുടെ സ്കൂളിലും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കുട്ടികളുടെ കല സാഹിത്യ കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാരംഗപ്രവർത്തനങ്ങൾ സഹായിക്കുന്നു.
- ഗണിത ക്ലബ്ബ്
- ഗണിത ക്ലബിന് കീഴിൽ ഗണിത അസംബ്ലിയിൽ ഗണിത പ്രാർത്ഥന,ക്വിസ് ,puzzile, തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി
- ഹരിത സേന
- പരിസ്ഥിതി ക്ലബ്ബ്