അവധിക്കാലം വന്നണയുന്നു
കുട്ടികളാർപ്പുവിളിക്കുന്നു
മാവിൻചോടും ആമ്പൽക്കുളവും
നമ്മെ മാടി വിളിക്കുന്
എങ്കിലുമെന്തേ കുട്ടികൾ നമ്മൾ
വീട്ടിൽത്തന്നെയിരിക്കുന്നു
പുറത്തിറങ്ങാതാരും തന്നെ
കരുതലോടെയിരിക്കുന്നു
പ്രപഞ്ചഭീകരമഹാമാരി
മനുഷ്യമനസസ്സു മഥിക്കുന്നു
തിരിച്ചറിയുക കൂട്ടരേ നാം
ജാഗ്രതയോടെയിരുന്നോള
പുതിയ വസന്തം വന്നണയുമ്പോൾ
ആഘോഷത്താലാറാടാം .... .