ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/മറികടക്കാം മഹാമാരിയെ

മറികടക്കാം മഹാമാരിയെ

മനുഷ്യരാശിക്ക് നാശം വിതക്കാനായി തുനിഞ്ഞിറങ്ങിയ കൊറോണ എന്ന മഹാമാരിയിൽ ലോക ജനതയാകെ വിറങ്ങലിച്ചു നിൽക്കുന്നു. ഈ പ്രതിസന്ധിയിൽ നമുക്ക് വീട്ടിലിരുന്നു കൊണ്ടു തന്നെ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. നമുക്ക് അകലാം, മനസ്സുകൊണ്ട് ഒറ്റകക്കെട്ടാകാം." ഓരോ ദിനവും ഓരോ സാധ്യതകളാണ്" എന്ന മാർത്ത ബെകിന്റെ ഈ വാക്കുകൾ സത്യമാണ്. ഈ കൊറോണക്കാലം നമുക്ക് ഒരുപാട് സന്ദേശങ്ങൾ നൽകുന്നു. പ്രകൃതിയെ ഇഷ്ട സഖിയാക്കിയും അടിസ്ഥാനജീവിതാവശ്യങ്ങളും പൊതുജനാരോഗ്യപാലനവും പൊതുവായ സംവിധാനത്തിലൂടെ ഉറപ്പു വരുത്തിയും മാത്രമേ ലോകത്തിന് ഇനി മുന്നോട്ടു പോകുവാനാവൂ എന്ന വലിയ പാഠം ഇക്കാലം നമുക്ക് നൽകുന്ന സന്ദേശമാണ്. അമാവാസി നാൾ ചന്ദ്രനെ ഇരുട്ട് വിഴുങ്ങുന്നതു പോലെ നമ്മുടെ ഈ സുന്ദര ലോകത്തെ കൊറോണ എന്ന മഹാമാരിയിൽ പെടാൻ സമ്മതിക്കാതെ നമുക്ക് പ്രതിരോധിക്കാം. സോപ്പുപയോഗിച്ച് കൈകഴുകിയും മാസ്ക്കുകൾ ധരിച്ചും നമുക്ക് പ്രതിരോധിക്കാം. നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്നവരെ നമുക്ക് ബഹുമാനിക്കാം, അനുസരിക്കാം. നാം ഓരോരുത്തരുടേയും സുരക്ഷ അത് നമ്മൾ ഉറപ്പാക്കുക. ശുചിത്വം ഉറപ്പാക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഈ കാര്യങ്ങളാണ് അതീവ ശ്രദ്ധയോടെ നാം നിർവ്വഹിക്കേണ്ടത്. അതിജീവനം അതാണ് നമ്മുടെ ലക്ഷ്യം.

അമയ ഇ
8 ജി എച്ച് എസ്സ് എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം