ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ

ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ

ഇന്ന് ലോകം തന്നെ വിറങ്ങലിച്ചു നിൽക്കുകയാണ്. എങ്ങും മരണത്തിന്റെ മണം. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു കുഞ്ഞു വൈറസ്സിന്റെ പിടിയിൽലമർന്ന് ഞെരിയുകയാണ് ലോകം. SARs cov2 വിഭാഗത്തിൽപ്പെട്ട രോഗത്തിലേക്കാണ് ഈവൈറസ് ചെന്നെത്തുന്നത്. ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസഥ പ്രഖ്യാപിച്ച ആറാമത്തെ സംഭവമാണിത്. ചൈനയിലെ വുഹാൻ എന്ന സിറ്റിയിൽ ആദ്യമായി 2019 ഡിസംബർ 31ന് ആണ് കൊറോണ വൈറസ് കണ്ടെത്തിയത് ഈ രോഗം സധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളോടെയാണ് തുടങ്ങുന്നത് എന്നാൽ ഇത് ന്യൂമോണിയ, ശ്വാസതടസ്സം പോലെയുള്ള മറ്റുു സംങ്കീർണമായ രോഗാവസ്ഥയിലേക്ക് മാറുമ്പോഴാണ് മരണം സംഭവിക്കുന്നത്. കൊറോണ എന്ന വാക്കിനർത്ഥം പ്രഭാവലയം/ കിരീടം എന്നാണ്. ഇതിന് ലോകാരോഗ്യസംഘടന നൽകിയ മറ്റൊരു പേരാണ് കോവിഡ് 19. കൊറോണ രോഗത്തിന്റെ തീ്വ്രതയല്ല അതിന്റെ വ്യാപനമാണ് ലോകത്തെ വിറപ്പിക്കുന്നത് . കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് അയാൾ സമ്പർക്കം പുലർത്തിയ മുഴുവൻ ആളുകളിലേക്കും ഈ വൈറസ് പടർന്ന് കയറാൻ സധ്യതയുണ്ട്. ഒരു രാജ്യത്ത് നിന്ന് മറ്റുു രാജ്യങ്ങളിലേക്കും ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റുു ഭൂഖണ്ഡങ്ങളിലേക്കും പടർന്ന് പിടിക്കുന്നത് കൊണ്ട് തന്നെ ഇതിനെ പെൻഡോമിക് എന്ന് പറയുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമായതിനാൽ ഇതിനെ സൂണോറ്റിക്ക് എന്ന പേരിലും അറിയപ്പെടുന്നു.

ഇന്ത്യയിൽ കോവിഡ് 19 വ്യാപനവും പ്രതിരോധ നടപടികളും എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ആദ്യമായി കേരളത്തിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തുടർന്ന് ഏല്ലാസംസഥാനങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനങ്ങളുടെ ശ്രദ്ധയില്ലായ്മയാണ് ഇതിന് കാരണം സാമൂഹികമായ കൂട്ടം ചേരലും ,ആഘോഷവേളകളും , ഷോപ്പിംഗും പുറത്ത് പോകലും ഒഴിവാക്കി വീടുകളിൽ സുരക്ഷിതരായി നിൽക്കണമെന്ന മുന്നറിയിപ്പ് ചില അവിവേകികളായ ആളുകൾ തീർത്തും അവഗണിച്ചു. ഇത് ഈ രോഗത്തിന്റെ വ്യാപനത്തിന് കാരണമായി .കേരളത്തിൽ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസ്സുകൾ വിദേശത്ത് നിന്ന് വന്നവരിലും, സമ്പർക്കത്തിൽ ഏർപ്പെട്ടവരിലുമാണ്.

ഇന്ത്യയിൽ രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര,സംസഥാന സർക്കാറുകൾ ഒന്നായി മറ്റിതര മേഖലകളിലുള്ളവരും ശക്തമായ നടപടികളാണ്സ്വീകരിച്ചിരിക്കുന്നത്.അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, പുറത്ത് പോകുമ്പോൾ മാസക് ധരിക്കുക, ഇടയക്കിടെ കൈകൾ അണുവിമുക്തമാക്കുക, ഇതിനായി സാനിറ്റൈസർ, സോപ്പ് ,ഹാൻഡ് വാഷ് പോലുള്ള വസ്തുക്കൾ ഉപയോഗിക്കുക. പെതു ഗതാഗതമാർഗം ഉപേക്ഷിക്കുക ,ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യവകുപ്പിന്റെനേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്ററായ ദിശയുടെ നമ്പറാണ് 1858

ലോകത്തിൽ തന്നെ അവരുടെ അന്താരാഷ്ട്ര ബന്ധങ്ങൾ, സർവീസുകൾ, യാത്രാനുമതികൾ, വ്യാവസ്വായിക വാണിജ്യ ബന്ധങ്ങൾ താത്കാലികമാണെങ്കിലും നിർത്തി വെച്ചിരിക്കുന്നു ലോകത്തിലെ ഒരു വമ്പൻ ശക്തിക്കും കീഴടക്കനാവാതെ സംഹാര താണ്ഡവമാടുകയണീ കൊറോണ എന്ന ഇത്തിരി കുഞ്ഞൻ വൈറസ് .


“ ഉണരൂ മനുഷ്യ സമൂഹമെ ഉണരൂ ജാഗരൂഗരാകൂ കൊറോണക്കെതിരെ"


ഫാത്തിമ മിൻഹ. എം
5.D ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം