ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/മഹാമാരി ലോകം നന്നാക്കി
മഹാമാരി ലോകം നന്നാക്കി*
കുറച്ചു നാളായി കൊറോണ വൈറസ് (കോവിട് 19 )ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് ഒരുപാട് പേർക്ക് ജീവൻ തന്നെ നഷ്ടമായി. കൊറോണ യുടെ ഉത്ഭവം ചൈനയിൽ ആണെങ്കിലും അത് ലോകം മുഴുവൻ വ്യാപിച്ചു. നമ്മുടെ രാജ്യത്ത് ഇത് കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇതുകാരണം ഫാക്ടറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഫാക്ടറികൾ അടച്ചത് കാരണം പുഴകൾ ഒക്കെ ഏകദേശം ശുദ്ധിയായി. ആളുകൾ വീട്ടിൽ തന്നെ ഇരിക്കുന്നത് കാരണം വീടും പരിസരവും വൃത്തിയാക്കി. അപ്പോൾ കൊതുകുകൾ മുട്ടയിട്ട് പെരുകാതായി. ആളുകൾ ചെറിയ അസുഖങ്ങൾക്ക് മരുന്ന് കഴിക്കാത്തത് മൂലം രോഗ പ്രതിരോധശേഷി വർദ്ധിച്ചു. ഫാസ്റ്റ് ഫുഡും ബേക്കറികളും കുറച്ചതും ഇതിന് സഹായകമായി. വാഹനങ്ങൾ കുറഞ്ഞത് കാരണം പുകയും മറ്റും ഇല്ലാത്തതിനാൽ വായുവും കുറെയൊക്കെ ശുദ്ധിയായി
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |