കൊറോണ

ഹായ് കൂട്ടുകാരെ ,നിങ്ങൾക്ക് എന്നെ പരിചയമില്ലേ ..?  ഞാനാണ് നിങ്ങളുടെ കൊറോണ വൈറസ് .മാസങ്ങളായി നിങ്ങളെയൊക്കെ പേടിപ്പിക്കുന്ന വൈറസ് . നിങ്ങളുടെ കണ്ണുകൊണ്ട് നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല .   ഞാൻ ആദ്യം  എത്തിയത് ചൈനയിലാണ് .  അവിടെ ഞാൻ  വലിയ നാശം വിതച്ചു .പിനീട് പടർന്നു പടർന്നു എല്ലാ രാജ്യങ്ങളിലും എത്തി .ചില രാജ്യങ്ങൾ എന്നെകൊണ്ട് പൊറുതിമുട്ടി . കേരളത്തിലെ നിങ്ങളുടെ ജില്ലയായ മലപ്പുറത്തെയും ഞാൻ വെറുതെവിട്ടില്ല കേട്ടോ !    നിങ്ങൾ കൈകൾ സോപ്പിട്ടു കഴുകുന്നത് എനിക്ക് തീരെ ഇഷ്ടമില്ല .എന്റെ  പിടിയിൽ നിന്നും രക്ഷപെടാൻ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു തരാം. ചുമയും പനിയും  ഉള്ളവരിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം .പിന്നെ ധാരാളം വെള്ളവും പച്ചക്കറികളും പഴങ്ങളും കഴിക്കണം .കൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവല്കൊണ്ട് മുഖം മൂടാനും മറക്കല്ലേ കേട്ടോ .കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുകയും വേണം. എന്നാൽ ശരി , നേരിൽ കാണാതിരിക്കാൻ ശ്രെമിക്കാം . ബൈ കൂട്ടുകാരെ ......

ഹിദ ഫാത്തിമ 
2 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ