ഒറ്റയ്ക്ക്
മഴ നനയുന്ന പെൺകുട്ടി
മാനത്തേക്ക്
മിഴിതുറന്നു വെച്ച്
കരയുവാൻ ഒരുങ്ങുന്നു.
ഇടയ്ക്കു നമ്മെ
വെറുതെ തൊട്ടുവിളിച്ചു
ചിരിച്ച്
കയറിച്ചെല്ലുന്ന ചവിട്ടുപടിയിൽ
ഓർമ്മകളെ ചുരുട്ടി ഇടും
എത്രകാലമായി
നമ്മളിങ്ങനെ
സ്നേഹിച്ചും കലഹിച്ചും
ഒരു നിലാ ചിരി നമുക്ക്
തിരിച്ചുപിടിക്കേണ്ടതുണ്ട്.