ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/കൊതിയന് പറ്റിയ അമളി

കൊതിയന് പറ്റിയ അമളി

ചക്ക പ്രഥമൻ വയ്ക്കാനായി
ചക്കയൊരെണ്ണം മോഷ്ടിക്കാൻ
ചക്കക്കൊതിയൻ ചാക്കോച്ചൻ
തക്കം നോക്കിയിരിപ്പായി.

അന്നൊരു നാളിൽ സന്ധ്യയ്ക്ക്
അന്തിമയങ്ങിയ നേരത്ത്
അയലത്തുള്ളൊരു പ്ലാവിന്മേൽ
പമ്മിക്കേറി ചാക്കോച്ചൻ !

താഴെക്കൊമ്പിലിതയ്യയ്യാ
വലിയൊരു ചക്ക കിടക്കുന്നു!
ചക്കക്കൊതിയൻ പെട്ടെന്ന്
കത്തിയെടുത്ത് ഒരു വെട്ട്.

കഷ്ടം കഷ്ടം! പെട്ടെന്ന്
കാട്ടുകടന്നൽ കൂടിളകി
മൂളിപാഞ്ഞ് കടന്നലുകൾ
പൊതിരേ കുത്തി ചാക്കോയെ .

പങ്കച്ചാരം ചാക്കോച്ചൻ
കൊമ്പിൽ നിന്നും പിടിവിട്ട്
തലയും കുത്തിത്തരികിടതോം
ദാണ്ടെ കിടക്കണ് താഴത്ത് !

ദേവിക വി ഡി
7 A ജി യു പി എസ് പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത