ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ

(ജി. എച്ച്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)

സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)

വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് പള്ളിക്കര ഗവണ്മെൻ്റ് ഹൈസ്കൂൾ. 2021 ജൂൺ മാസം മുതൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു .

ജൂൺ 1 -ഓൺലൈൻ പ്രവേശനോത്സവം

കോവിഡ് 19 ലോകത്താകമാനം അതിന്റെ ഭീതിതമായ ചിറകുവിരിച്ചു തകർന്നാടുമ്പോൾ പുത്തനുടുപ്പും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പുന്ന കുട്ടികൾക്ക് നവ്യാനുഭവമായി സ്കൂളിന്റെ ഡിജിറ്റൽ പ്രവേശനോത്സവം. സംസ്ഥാന- ജില്ലാതല ഉദ്ഘാടനത്തിന് തുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്കുകയും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുമാരൻ അവർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ജൂൺ 5-ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 'ഡ്രൈ ഡേ' ആചരണത്തിന്റെ ഭാഗമായി വീടും അരിസരവും വൃത്തിയാക്കുവാനും അതിന്റെ ഫോട്ടോ അയച്ചുതരുവാനും കുട്ടികളോട് ആവശ്യപ്പെട്ടു. 'എന്റെ മരം' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളോട് അവരവരുടെ വീട് പറമ്പുകളിൽ മരത്തൈ നടുന്നതിന്റെ വീഡിയോ എടുത്ത് അവ അയച്ചുതരുവാൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരം വിവിധ ക്ലബ്ബുകളുടെ നിർദേശപ്രകാരം നടന്നു. ജെ ആർ സി സ്കൂൾ തലത്തിൽ 'എന്റെ മരം' പദ്ധതിപ്രകാരം ഓരോ മരം നട്ട് പരിപാലിക്കുവാൻ നിർദേശം നൽകി.

ജൂൺ 12 - ബാലവേലവിരുദ്ധദിനം

ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു.

june 14-ഓൺലൈൻ പഠന വിഭവ ശേഖരണം

ഓൺലൈൻ പഠനത്തിന് mobile ഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ 1987-88 എസ് എസ് എൽ സി ബാച്ച്, മൂന്നു മൊബൈൽ ഫോണുകൾ ഹെഡ്മിസ്ട്രെസ്സിനു കൈമാറി. കഴിഞ്ഞ വർഷവും ഇതേ ഗ്രൂപ്പ് കുട്ടികൾക്ക് രണ്ട് ടി വി യും രണ്ട് സ്മാർട്ട് ഫോണും നൽകിയിരുന്നു. covid പ്രോട്ടോകോൾ പാലിച്ചു സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ദീപ ടീച്ചർക്ക് കൈമാറി.1989-90 ബാച്ച് ഡി ഡിവിഷൻ സഹപാഠി കൂട്ടായ്മ മൂന്നു സ്മാർട്ട് ഫോണുകൾ സ്കൂളിന് കൈമാറി. ജ‍ൂൺ 15ന് സ്ക്ക‍ൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്ക‍ു‍‍‍ഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വര‍ൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്, എന്നിവരുടെ രക്ഷിതാവ് സ്ക്ക‍ൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്ക‍ൂളിൻെറ വളർച്ചയിൽ പ‍ൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു. അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്ത‍ു. ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി.

ജ‍ൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പ‍ുകളിൽ അറിയിച്ചു.

ജ‍ൂൺ 21, വായനാപക്ഷാചരണം --അറബിക് ക്ലബ്

അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി ക‍ുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു.

ജ‍ൂൺ 25-വായനാപക്ഷാചരണം --സമാപനം

വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു. കവി ദിവാകരൻ വിഷ്ണ‍ുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ നടുവത്ത‍ൂർ തുടങ്ങിയവർ പങ്കെടുത്തു. SRG കൺവീനർ ശ്രീമതി ബാലാമണി ടീച്ചർ നന്ദി പറഞ്ഞു. ഇതേ ദിവസം എസ് എസ് എൽ സി 2019 ബാച്ചിലെ ക‍ുട്ടികൾ ഒരു സ്മാർട്ട് ഫോൺ ഹെഡ്‍മിസ്ട്രസ്സിനെ ഏൽപ്പിച്ചു.

ജ‍ൂൺ 26-ലോകലഹരി വിരുദ്ധ ദിനം

ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്ററർ രചനാമത്സരവും പ്രസംഗമത്സരവും ബോധവൽക്കരണ ക്ലാസ്സും നടത്തി.

ജ‍ൂൺ 30- അറബിക് ക്ലബ് ഉദ്ഘാടനം

അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. ക‍ുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

യാത്രയയപ്പ് സമ്മേളനം

സ്‍ക്ക‍ൂളിൽ വളരെയധികം വർഷം സേവനമന‍ുഷ്ഠിച്ച ജാബിർ മാസ്ററർ, ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, സരിത ടീച്ചർ, സുലേഖ ടീച്ചർ എന്നിവർക്ക് സ്ററാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.

ജ‍ൂലായ് 1 ന് പള്ളിക്കര സ്ക്ക‍ൂളിൻെറ സാരഥിയായി ശ്രീ അബ്ദ‍ുൾ ജബ്ബാർ സാർ ച‍ുമതലയേറ്റ‍ു.

ജ‍ൂലായ് 5, ബഷീർ അന‍ുസ്മരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം ഷാഹിന ബഷീർ ഓൺലൈനായി നിർവ്വഹിച്ചു. ക‍ുട്ടികൾക്ക് കാരിക്കേച്ചർ മത്സരം, പ്രസംഗ മത്സരം ക‍ൂടാതെ ബഷീർ ക്വിസും സം‍ഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.

ജ‍ൂലായ് 11-ലോകജനസംഖ്യാ ദിനം

സാമൂഹ്യശാസ്ത്ര ക്ലബിൻെറ ആഭിമുഖ്യത്തിൽ ലോകജനസംഖ്യാ ദിനത്തിൽ ക‍ുട്ടികൾക്ക് പ്രസംഗ മത്സരം സം‍ഘടിപ്പിച്ചു.

ജ‍ൂലായ് 15- സ്മാർട്ട് ഫോൺ വിതരണം

ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത ക‍ുട്ടികള‍ുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു.

ജ‍ൂലായ് 21, ചാന്ദ്രദിനം

ചാന്ദ്രദിനാടോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ചു ഓഡിയോ, വീഡിയോ ക്ലിപ്പുകൾ കുട്ടികൾക്ക് അയച്ചുനൽകുകയും ശാസ്ത്ര അധ്യാപകർ പ്രത്യേക നിർദേശം നൽകി കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുകയാണ് ചെയ്തത്.

ജ‍ൂലായ് 22, പൈ അപ്പ്രോക്സിമേഷൻ ഡേ

ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്പ്രോക്സിമഷൻ സംബന്ധിച്ച് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു.

ജ‍ൂലായ് 24, പഠനോപകരണ ചാല‍ഞ്ച്

പഠനോപകരണ ചാല‍ഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ ഗൃഹസന്ദർശനം നടത്തി. വിവിധ വാർഡ് മെമ്പർമാർ, പി ടി എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് സ്മാറ് ഫോൺ നൽകി ഓൺലൈൻ ക്ലാസ്സിൽ സജീവമാക്കാൻ ജനപ്രതിനിധികൾ തയ്യാറായതിനാലും കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് കൊണ്ടും കൂടുതൽ സ്മാർട്ട് ഫോൺ കണ്ടെത്തുവാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

'ജ‍ൂലായ് 25, ഒളിമ്പിക്സ് പ്രവചന മത്സരം

'ഒളിമ്പിക്സ് ടോക്കിയോ 2020 (+1) മെഡൽ പ്രവചിക്കൂ സമ്മാനങ്ങൾ നേടൂ' --- ഗൂഗിൾ ഫോം ലിങ്ക് കുട്ടികൾക്ക് മത്സരം സംഘടിപ്പിക്കുവാനായി നൽകി.

'ജ‍ൂലായ് 28, കൗമാരം കരുതലോടെ

കാസറഗോഡ് ജില്ലാ കൗമാര ആരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ GHSS പള്ളിക്കരയിൽ 'കൗമാരം കരുതലോടെ' എന്ന വിഷയത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകൾ നടത്തി. റിസോഴ്സ് പേഴ്സൺ അശ്വിൻ സോയ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് , വയനാട് ക്ലാസുകൾ കൈകാര്യം ചെയ്തു.

'ജ‍ൂലായ് 29, ചിരസ്മരണ-ആരംഭം

75മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ചിരസ്മരണ - പരിപാടിയുടെ ആരംഭം കുറിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഓൺലൈൻ ആയി വിവിധയിനം പരിപാടികൾ സജ്ജമാക്കുവാനും തീരുമാനിച്ചു. ചിത്രരചന [വിഷയം -സ്വാതന്ത്ര്യസമരം], പ്രബന്ധ രചന [വിഷയം - സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് കയ്യൂർ സമരത്തിന്റെ സംഭാവനകൾ].

'ആഗസ്ത് 6, ഹിരോഷിമ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

'ആഗസ്ത് 10, ദേശഭക്തിഗാന, പ്രസംഗ മത്സരങ്ങൾ

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഉപകരണ സംഗീത മത്സരവും സംഘടിപ്പിച്ചു.