മഹാമാരി

ഒരു ഡിസംബ൪ മാസം
അതാ അവൻ വന്നു
മഹാമാരിയായി മനുഷ്യനെ വിഴുങ്ങുന്നു
പല രാജ്യ-ഭുഖണ്ഡങ്ങൾ
താണ്ടുന്നിതാ ഭീമൻ
പതിനായിരങ്ങളുടെ രോദനങ്ങൾ
കൊച്ചു കുഞ്ഞുങ്ങൾ,
അമ്മമാ൪, അച്ഛൻമാ൪, സഹോദരങ്ങൾ
അസ്തമിച്ചീടുമീ ഭൂമി തൻ ലോലമാം
ശാന്തി സ്വരം.
നാലു പാടും ഓടുന്നിതാ ആതുര സേവക൪,
ഉയ൪ത്തെഴുന്നേൽപ്പിക്കുവാൻ
ഹാ കഷ്ടം മ൪ത്യാ നീ
അഹങ്കരിക്കുന്നതിൻ ഫലമോ....?
എന്നു തീരുമീ മഹാമാരീ?
കറുത്ത സൂര്യൻ മറ മാറ്റി,
എന്നു വരും നമുക്കുദയം!!
 

കിരൺ സുരേഷ്
9 A ജി.എച്ച്.എസ്. കാപ്പിൽ കാരാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത