ജി. എച്ച്. എസ്സ്. കുഴൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
| 23033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23033 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | IRINJALAKUDA |
| ഉപജില്ല | MALA |
| ലീഡർ | ASWAJITH B |
| ഡെപ്യൂട്ടി ലീഡർ | MINNU BAIJU KADUKKAPPILLY |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SIBI A J |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | FOMY CLETUS |
| അവസാനം തിരുത്തിയത് | |
| 10-06-2026 | 23033 |
അംഗങ്ങൾ
| LITTLE KITES MEMBERS 2025-28 | ||
| SL NO | AD NO | NAME |
| 1 | 10890 | ADHIDEV M B |
| 2 | 10899 | ADHITH C A |
| 3 | 10904 | ADRIYAN M S |
| 4 | 10887 | AIBIN P.L |
| 5 | 10901 | AJAL KRISHNA K R |
| 6 | 10537 | AKHILESWAR K S |
| 7 | 10721 | ANOLD ANTONY |
| 8 | 10720 | ANUGRAH V G |
| 9 | 10611 | ASWAJITH B |
| 10 | 10898 | AWIN JOLLY |
| 11 | 10927 | CHRISTIN CHAKKALAKKAL |
| 12 | 10593 | GOUTHAM KRISHNA K A |
| 13 | 10403 | GOUTHAMDAS KRISHNA T K |
| 14 | 10739 | LAKSHMINANDHA P S |
| 15 | 10405 | MINNU BAIJU KADUKKAPPILLY |
| 16 | 10733 | NIRMAL C S |
| 17 | 10741 | RISHIKESH RAJESH |
| 18 | 10732 | ROSHAN E R |
| 19 | 10401 | RUBAN M.J |
| 20 | 10743 | SREEHARI PRADEESH |
| 21 | 10902 | TEJWAS JISS VIJOY |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ ക്യാമ്പ്
ലിറ്റിൽ കൈറ്റിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന വീഡിയോ എഡിറ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ യുഗത്തിൽ ദൃശ്യമാധ്യമങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത്, വിദ്യാർത്ഥികളിൽ വീഡിയോ എഡിറ്റിംഗ് നൈപുണ്യം വളർത്തിയെടുക്കുക എന്നതായിരുന്നു ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
രാവിലെ 9:30-ന് ക്യാമ്പ് ആരംഭിച്ചു. സ്കൂൾ അധികൃതർ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുക്കുകയും ചെയ്തു. RP യായിരുന്ന ശ്രീ. സുരേഷ് എം.യു. ക്ലാസുകൾക്ക് നേതൃത്വം നൽകി. ലളിതവും എന്നാൽ ഫലപ്രദവുമായ രീതിയിൽ അദ്ദേഹം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. DSLR ക്യാമറ എങ്ങനെ ഉപയോഗിക്കാം ,കെഡൻലൈവ് സോഫ്റ്റ്‌വെയറിന്റെ ബേസിക് ഇന്റർഫേസ് പരിചയപ്പെടൽ,വീഡിയോ ക്ലിപ്പുകൾ കട്ട് ചെയ്യുക, കൂട്ടിച്ചേർക്കുക, വിവിധ തരം ഓഡിയോ, വീഡിയോ ഇഫക്റ്റുകളും ട്രാൻസിഷനുകളും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കൽ, ടൈറ്റിലുകളും സബ്‌ടൈറ്റിലുകളും വീഡിയോയിൽ ഉൾപ്പെടുത്തൽ എന്നിവയായിരുന്നു പ്രധാനമായും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സംശയങ്ങൾ ദൂരീകരിക്കാൻ റിസോഴ്സ് പേഴ്സൺ ഓരോരുത്തരെയും വ്യക്തിപരമായി സഹായിച്ചു.
വൈകുന്നേരം 4:00 മണിയോടെ ക്യാമ്പ് സമാപിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും വീഡിയോ എഡിറ്റിംഗിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ ഈ ഏകദിന ക്യാമ്പ് ഏറെ സഹായകരമായി. ഒരു വീഡിയോ എങ്ങനെ പ്രൊഫഷണൽ രീതിയിൽ എഡിറ്റ് ചെയ്തെടുക്കാം എന്ന് സ്വയം പഠിക്കാൻ കഴിഞ്ഞത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 17, ബുധനാഴ്ച, വിജയകരമായി സംഘടിപ്പിച്ചു. സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.
കൈറ്റിൻ്റെ (KITE) മാസ്റ്റർ ട്രെയിനറായ സ്വീറ്റി ശങ്കരനാരായണൻ ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികൾക്ക് പ്രായോഗികമായ അറിവുകൾ നൽകിക്കൊണ്ട് സാങ്കേതികവിദ്യയിലെ വിവിധ മേഖലകളിലേക്ക് വെളിച്ചം വീശാൻ അവർക്ക് സാധിച്ചു. റോബോട്ടിക്‌സ്, പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം നൽകിയത്.
ക്യാമ്പിൻ്റെ ഭാഗമായി വൈകുന്നേരം 3:00 മണി മുതൽ 4:30 വരെ രക്ഷാകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും അതിന്റെ പ്രാധാന്യവും കുട്ടികളുടെ സാങ്കേതികപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തുടർപ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.