ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പ്രിലിമിനറി ക്യാമ്പ്

2018 ജൂലൈ 7 ന് താനൂർ സബ്-ജില്ല ഐ ടി കോർഡിനേറ്റർ പ്രവീൺ സാറിന്റെ ഒരു ദിവസത്തെ പ്രിലിമിനറി ക്യാമ്പോടുകൂടി സ്കൂളിലെ ലിറ്റി‍‍ൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.കുട്ടികളിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബ് എന്താണെന്നും,അംഗങ്ങളുടെ ചുമതലകളും കർത്തവ്യങ്ങളും എന്താണെന്നും മനസ്സിലാക്കി കൊടുക്കാനും,കുട്ടികളിൽ ക്ലബ്ബിനോടുള്ള താൽപര്യം ജനിപ്പിക്കുന്നതുമായിരുന്നു സാറിന്റെ ക്ലാസ്.ക്ലബ്ബിന്റെ പ്രവർത്തനഘട്ടങ്ങളെ കുറിച്ചും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സർ കുട്ടികൾക്ക് വിശദീകരിച്ചു.അതിനു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ആനിമേഷൻ ചെയ്യുന്നതും വിശദീകരിച്ചു.

 
prelimimary camp
 
preliminary camp



സൈബ്രോസ് (Computer Awareness Programme)

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബംഗങ്ങൾക്ക് വിദഗ്ധരുടെ ക്ലാസ്സുകൾ നടത്തി വരുന്നു.സൈബ്രോസ് (Computer Awareness Programme)എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു ക്ലാസ്സുകൾ നടത്തി.

1.ഗെയിം നിർമാണത്തിന്റെ വഴിയിൽ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബംഗങ്ങൾക്ക് ഗെയിം ഡവലപ്മെന്റ് ‌സംബന്ധിച്ച് വിദഗ്ധ പരിശീലനം നൽകി.ത‌ൃശൂർ എൻജിനീയറിംഗ് കോളേജിലെ അൻജിത് കൃഷ്ണ ആണ് ക്ലാസെടുത്തത്.സ്കൂൾ ഹെഡ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിന്ദു നരവത്ത് സ്വാഗതം പറ‍ഞ്ഞു.ഗെയിമുകളുടെ അത്ഭുത ലോകം കുട്ടികൾക്ക് പകർന്നു നൽകുന്നതായിരുന്നു ക്ലാസ്.ലിറ്റിൽ കൈറ്റ്സ് ലീഡർ ഷമീൽ നന്ദി പറഞ്ഞു.