ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/ജീവിതശൈലിയും തൊഴിലുകളും

ചിറ്റൂരിന്റെ ജീവിതശൈലിയും തൊഴിലുകളും

തമിഴ്നാട് അതിർത്തി പ്രദേശമായ ചിറ്റൂരും പരിസര പ്രദേശങ്ങളും ഗ്രാമീണ ജീവിത ശൈലിയാണ് ഇന്നും പിന്തുടർന്ന് വരുന്നത്. കാർഷിക സമൃദ്ധിയുടെ ഉത്തമ മാതൃകയായ ചിറ്റൂർ നെൽക്കൃഷിയുടെ കേന്ദ്രം കൂടിയാണ്. ആയതു കൊണ്ട് തന്നെ സാധാരണ ജീവിതം നയിക്കുന്ന ജനങ്ങളാണ് ഭൂരിഭാഗവും ഉള്ളത്. കൂടുതലും ഗ്രാമീണ പ്രദേശങ്ങളായതു കൊണ്ട് തന്നെ കൃഷിയിലും മറ്റു കൈത്തൊഴിലുകളിലും ഏർപ്പെട്ട് ജീവിക്കുന്ന ജനങ്ങളാണ് കൂടുതലും. പാലക്കാട് ജില്ലയിലെ ക്ഷീരോദ്‌പാതനത്തിൽ വലിയൊരു സംഭാവന ചിറ്റൂരിൽ നിന്നാണ്. പണ്ട് മുതൽ കന്നുകാലി വളർത്തൽ ഒരു മുഖ്യ തൊഴിലായി തുടർന്ന് വരുന്നു.

ദേവാങ്കപുരം- ചിറ്റൂരിന്റെ തന്നെ മുഖമുദ്രയായ നെയ്ത്ത് ഗ്രാമം ആണ്. ഇവിടെ നെയ്ത്ത് ഒരു കൈത്തൊഴിലായി ഇന്നും ചെയ്തു വരുന്നുണ്ട്. കാലങ്ങൾ കടന്നു ചെല്ലുമ്പോൾ പല മാറ്റങ്ങൾക്കു വിധേയരായെങ്കിലും ഇത്തരം ജീവിത ശൈലികളുടെയും കൈത്തൊഴിലുകളുടെയും പിന്തുടർച്ചക്കാരാണ് ചിറ്റൂർകാർ. തികച്ചും ഗ്രാമീണ പ്രദേശമായത് കൊണ്ട് തന്നെ കൈത്തൊഴിലുകളുടെ വൈവിധ്യ കേന്ദ്രം കൂടിയാണിത്. നെയ്ത്ത്, തെങ്ങ്ചെത്തൽ, ആശാരിപ്പണി, കെട്ട്പണി, കൃഷിപ്പണി, പണിയായുധങ്ങൾ ഉണ്ടാക്കൽ, മുറം നിർമ്മിക്കൽ, മൺപാത്ര നിർമ്മാണം തുടങ്ങിയ ഒട്ടേറെ കൈത്തൊഴിലുകളും ഇന്നും തുടർന്നു കൊണ്ടു വരുന്നു.

കറുമുറെത്തിന്നാം അരിമുറുക്ക്

 
പ്രീപ്രൈമറി അധ്യാപിക പത്മപ്രിയ

പാലക്കാടിന്റെ പ്രിയപ്പെട്ട പലഹാരമാണ് അരിമുറുക്ക്. ഇത് കൈ കൊണ്ട് ചുറ്റിയെടുത്ത് എണ്ണയിൽ വറുത്തു കോരിയെടുത്താണ് തയ്യാറാക്കുന്നത്. ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ പ്രീപ്രൈമറി അധ്യാപിക പത്മപ്രിയ മുറുക്കുണ്ടാക്കുന്നതിൽ തന്റെ വൈദഗ്ധ്യം തെളിയിച്ചയാളാണ്. ചിറ്റൂർ, കൊല്ലങ്കോട് ഭാഗങ്ങളിൽ അരിമുറുക്ക് കച്ചവടം ഒരു കുടിൽ വ്യവസായം കൂടിയാണ്. രാജ്യത്തിനു പുറത്തും ഇതിന്റെ പെരുമ പരന്നെത്തിയിട്ടുണ്ട്. ടീച്ചറുടെ തന്നെ വാക്കുകളിൽ നമുക്ക് അരിമുറുക്കിന്റെ കഥ കേൾക്കാം...