എന്റെ വാണി

 

ജി.വി.എൽ.പി എസിലെ ഒരു തനത് പ്രവർത്തനമാണ് എന്റെ വാണി. പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എന്റെ വാണി. ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കാൻ ഇതുവഴി സാധിക്കും.

ലക്ഷ്യം

  • കുട്ടികൾക്ക് അവരുടെ കലാപരമായ കഴിവുകളെ പ്രകടിപ്പിക്കുവാൻ സഹായിക്കുന്നു.
  • സഭാകമ്പമോ,മടിയോ കൂടാതെ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു.
  • കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നു.
  • വിശ്രമവേളകൾ ഫലപ്രദമായി തീരുന്നു.

പ്രവർത്തനം

 

ഓരോ ക്ലാസ്സുകളിലേയും കുട്ടികൾക്ക് എന്റെ വാണി അവസരം ഒരുക്കുന്നു. ഒരു സ്ഥലത്ത് നടത്തുന്ന പരിപാടികൾ എല്ലാ ക്ലാസുകളിലും എത്തിക്കുവാൻ സ്പീക്കർ സംവിധാനമുണ്ട്. കുട്ടികൾ കഥകൾ, കവിതകൾ, പ്രസംഗങ്ങൾ, പാട്ടുകൾ, മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികൾ എന്റെ വാണിയിലൂടെ അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി അവതരിപ്പിക്കാനുള്ള സമയം. എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എന്റെ വാണിയുടെ സവിശേഷത. ഓരോ ദിവസവും മത്സരബുദ്ധിയോടെ കുട്ടികൾ എന്റെ വാണിക്കായി തയ്യാറാകുന്നു. ഉച്ചസമയത്ത് കുട്ടികൾ അവനവന്റെ ക്ലാസിലിരുന്ന് പരിപാടി ശ്രവിക്കുന്നു. ഓരോ ദിനാചരണങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു. എന്റെ വായനാകുറിപ്പ് എന്ന പേരിൽ കുട്ടി വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതിയതും വായിക്കുന്നു.

സവിശേഷത

എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എന്റെ വാണിയുടെ സവിശേഷത. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.