ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ അമ്മ

പരിസ്ഥിതി നമ്മുടെ അമ്മ

നമ്മുടെ നാവിൽ നിന്നും ആദ്യ-മായി പൊഴിയുന്ന പദം "അമ്മ". ആദ്യാക്ഷരം പഠിപ്പിക്കുന്നതും അമ്മയാണ്. അതുപോലെ തന്നെ പരിസ്ഥിതിയും നമ്മുടെ അമ്മയാണ്. ഭക്ഷണവും തണ-ലും എല്ലാം പരിസ്ഥിതി നൽകു-ന്നു. എന്നാൽ പരിസ്ഥിതിയോട് നമ്മൾ ചെയ്യുന്നത് ക്രൂരത. പ്ലാ- സ്റ്റിക്കിന്റെ അമിത ഉപയോഗം, തണ്ണീർത്തടങ്ങൾ നശിപ്പിക്കൽ, കുന്നിടിക്കൽ എന്നീ കാരണങ്ങൾ കൊണ്ടെല്ലാം പരിസ്ഥിതി നശിക്കുന്നു. എന്നാലും പരി-സ്ഥിതി ക്ഷമിക്കുന്നു. പിന്നേയും പരിസ്ഥിതിയോട് ക്രൂരത ചെയ്യുമ്പോൾ പരിസ്ഥിതി ക്ഷോഭിക്കുന്നു. അതാണ് പ്രളയമായും സുനാമിയായും ഉരുൾ പൊട്ടലായും പ്രകൃതി-യിൽ നടക്കുന്നത്. 2018-ലാണ് ആദ്യമായി പ്രളയം വന്നത്. തുടർന്ന് 2019 - ലും പ്രളയം വന്നെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തതിനാൽ ഭീതി ഒഴിവാക്കാനായി. പരിസ്ഥിതിയെ നാം ജീവനു തുല്യം സംരക്ഷിക്കണം. അതി-നായി മരങ്ങൾ വെച്ചു പിടിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യുക. പരിസ്ഥിതി-യാണ് നമ്മെ സംരക്ഷിക്കുന്നത്. പരിസ്ഥിതിയിൽ മരങ്ങൾ ഓക്സിജൻ പുറത്തുവിട്ടില്ലെ-ങ്കിൽ നമ്മൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ നമ്മൾ പരിസ്ഥിതിയെ ജീവനായ് കണ്ട് സംരക്ഷിക്കണം. നമ്മളെ സഹായിക്കുന്ന "പരിസ്ഥിതി" യുടെ മഹത്വം നാം അറിയണം.

" പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ; എല്ലാം കൂടുതൽ വ്യക്തമായി നിങ്ങൾക്കു മനസ്സിലാകും"


ഷിഫാന. എ. എൻ
8 എ.എഫ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം