ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ഞാനെന്ന പെണ്ണും അവളുടെ ആശയും

ഞാനെന്ന പെണ്ണും അവളുടെ ആശയും


ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു പതിനാറുകാരിയാണ്. ഏതൊരു പെൺകുട്ടിയുടെ എന്ന പോലെയും എനിക്കുമുണ്ട് ഒരു സ്വപ്നം. എല്ലാം പെൺകുട്ടികളും പറയും എനിക്ക് ഉണ്ട് ഒരു സ്വപ്നം.


" ഓരോ പാതിരാ നിലാവിലും അവൾ കാണുന്ന കിനാവ്"_ ഞാൻ ഡോക്ടർ ആവും ടീച്ചർ ആവും കലക്ടർ ആവും എല്ലാം മറന്ന് അവൾ ആ കിനാവിൻ റെ പിന്നാലെ കൗതുകത്തോടെ പറക്കാൻ ആഗ്രഹിക്കും.

" പക്ഷേ കാലമാണല്ലോ...... വലിയ സത്യം" എല്ലാം വെറുതെ, ഒന്നും അർഹതപ്പെടാനോ ആശിക്കാനോ ഇല്ല . മറിച്ച് പണ്ടെന്നോ.... പഴമക്കാർ പറയുന്ന പോലെ

'സുമംഗലി ആയ പെണ്ണിന് വേറെ എന്തുവേണം" ഒരുപക്ഷേ നമ്മുടെ മാതാപിതാക്കളുടെ ആഗ്രഹം ആയിരിക്കില്ലേ തൻറെ പെൺമക്കളെ ഒരു രാജകുമാരിയെ പോലെ പൊന്നും മിന്നും കൊണ്ട് മൂടി ഒരു കൊട്ടാരത്തിലേക്ക് കൈപിടിച്ചു നൽകണം എന്നുള്ളത് .ഒരു പക്ഷേ എല്ലാ പെൺകുട്… കവിത

"അനശ്വരമായി ഒഴുകുന്ന പുഴ പിന്നോട്ട്......" ഇന്നലെ കണ്ട പെണ്ണിനെ കണ്ടിനോളമുണ്ടായെന്നെ നീ മറന്നുവോ...... കാലത്തിനോളം ഉണ്ടായ സ്നേഹം എള്ളോളമില്ല ഇന്നോളം നിനക്കെന്നോടെടോ .......

"പിരിയുവാൻ കൊതിച്ചെല്ലാ ഞാനിതാ .... ചേരുവാൻ വന്നത്‌". നിൻ മുളം ചുണ്ടിലൂറും എന്നിലേക്കുള്ള പ്രണയ കാവ്യ രസം! ഒരുമിച്ചു വെച്ച കത്തുകൾ പിച്ചി പിന്നി പോയ കാലം; പ്രിയതമയ്ക്ക് പ്രിയതമനായ കാലം ഇന്നിതാ കലികാലം.

ഞാനിതാ വെറും കണ്ണീർ പുഴയായി ഒഴുകുന്നു; നീയിതാ വെറും കാവ്യ വർണ്ണങ്ങളായി മായുന്നു. " കാണുക മിത്രങ്ങളെ എന്നുടെ പ്രണയ ഭൂതകാലം; അറിയുക മിത്രങ്ങളെ നിന്നുടെ ഭാവികാലം"


അഥീന ഫാത്തിമ
10 കെ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം