ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം

കൊറോണ അവധിക്കാലം

പ്രളയവും ഒരു നിപ്പയും കഴിഞ്ഞു. ഇപ്പോ ഇതാ ഒരു കൊറോണ കാലവും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചൈനയിൽ തുടങ്ങി ഇന്ന് അത് രാജ്യവ്യാപകമായിരിക്കുന്നു. സ്കൂളുകൾ അടച്ചു. പരീക്ഷകൾ മാറ്റിവെച്ചു. മാറ്റില്ല എന്ന് പ്രതീക്ഷിച്ച sslc പരിക്ഷ പോലും നിർത്തിവെച്ചു. രാജ്യത്തെ പിടിച്ചുലച്ച ആ വൈറസ് അധികം വൈകാതെ തന്നെ കേരളത്തേയും കീഴ്പ്പെടുത്തി. ക്വാറൻ്റിനുകളിൽ നിന്നും രോഗികളെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറി തുടങ്ങിയപ്പോൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.ഇന്ന് എല്ലാവരും വീടുകളിലാണ് കൂട്ടത്തിൽ ഞാനും. കൂട്ടുകാരെ കാണാൻ പോലും കഴിയുന്നില്ല. ചേച്ചിമാരോടൊത്തും അനിയത്തിമാരോടൊത്തും കളിച്ചു നടന്നും ടി.വി കണ്ടും ബുക്കുകൾ വായിച്ചും ഞാൻ ഈ ഒഴിവുകാലം കഴിച്ചു തീർക്കുന്നു. പരീക്ഷകൾ കഴിഞ്ഞ ആശ്വാസത്തിൽ ആസ്വദിച്ചു കളിക്കേണ്ട ഈ ഒഴിവുകാലം ഇങ്ങനെ ആയതിനാൽ വിഷമം ഉണ്ടെങ്കിലും എന്റെ സമൂഹത്തെ സംരക്ഷിക്കേണ്ടത് എന്റെ കൂടി കടമയാണ് എന്ന് മനസ്സിലാക്കി കൊണ്ട് ഈ ലോക്ക് ഡൗണിൽ ഞാനും വീട്ടിൽ ഇരിക്കുകയാണ്. നാളെ നല്ലൊരു പുലരി പിറക്കും എന്ന പ്രതീക്ഷയോടെ മാസ്കുകളും ഹാൻഡ് വാഷുകളും നമ്മെ സ്വാധീനിക്കാത്ത നല്ലൊരു നാളേക്കായി.

ലിയ.കെ.പി.
7 ഇ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം