രോഗത്തിനെതിരെ

ലോകത്തെയാകമാനം പിടിച്ചുലയ്ക്കുന്ന കൊറോണ അഥവാ കോവിഡ് 19 ലക്ഷകണക്കിന് ജീവനുകളെ കവർന്നെടുത്തു. ലോകത്തെല്ലായിടത്തും മലയാളി സാന്നിദ്ധ്യം ഉള്ളതിനാൽ കൊറോണ നമ്മുടെ കേരളത്തിലെത്താനും താമസമൊന്നുമുണ്ടായില്ല. എന്നാൽ കേരളത്തിൽ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും ഫലം കാണാനായി. മുഖ്യമന്ത്രിയുടെയും മറ്റ് അധികാരികളുടെയും നിർദ്ദേശങ്ങൾ ജനം അപ്പാടെ അനുസരിച്ചു. ഡോക്ടർമാരും നഴ്സുമാരും പോലീസും രാപ്പകൽ ജനങ്ങൾക്ക് കാവൽ നിന്നു. കേരളം ഇതിനെയും പ്രതിരോധിക്കും. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയിലൂടെ മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കലാണ് പ്രധാനം. നാം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും.

അമൃത എസ്
3 C ജി.യു.പി.എസ് എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം