ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ഉണക്ക കൊമ്പുകൾ തളിർക്കുമോ

ഉണക്ക കൊമ്പുകൾ തളിർക്കുമോ

ഇന്റെർവെല്ലിനു ശേഷമുള്ള ബെൽ മുഴങ്ങി. കുട്ടികളെല്ലാം ക്ലാസ് മുറിയിലേക്ക് കയറി തുടങ്ങി. അലസമായി ഡെസ്ക്കിന് മുകളിൽ ഇരിക്കുകയാണ് ജോണി. "ടാ, ഈ വെക്കേഷന് നീ എങ്ങോട്ടാ പോകുന്നത്"? ഡസ്കിന് മുകളിലിരുന്ന് രവി ചോദിച്ചു. ഞങ്ങൾ ഈ പ്രാവശ്യം ഊട്ടി കൊടൈക്കനാൽ പോലുള്ള സ്ഥലങ്ങളിലേക്ക് പോകാമെന്നാണ് പ്ലാൻ. ഒട്ടും ഗമ വിടാതെ ജോണി പറഞ്ഞു. പെട്ടെന്ന് സാർ ക്ലാസിലേക്ക് കടന്നു വന്നു. ക്ലാസ്സ് നിശബ്ദമായി ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോൾ ഒരു കുട്ടി ഒരു നോട്ടീസുമായി വന്നു. സർ അത് വായിച്ചു സാർ പറഞ്ഞു കുട്ടികളെ ഇത് നമ്മുടെ ഈ വർഷത്തെ അവസാനത്തെ ക്ലാസ് ആയിരിക്കും കുട്ടികൾ അന്തംവിട്ടു. സർ തുടർന്നു കൊറോണ വൈറസ് കാരണം നമുക്ക് ഇന്ന് സ്കൂൾ പൂട്ടും അപ്പോൾ പരീക്ഷ പരീക്ഷയുടെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല പിന്നീട് തീരുമാനിക്കുമായിരിക്കും . കുറെ പേർ ഇതു കേട്ടപ്പോൾ സന്തോഷിച്ചു കുറച്ചുപേർ വിഷമിച്ചു ജോ ണിക്കും വളരെ സന്തോഷമായി കാരണം അവൻ ആഗ്രഹിച്ച ടൂർ അടുത്തു നടക്കുമല്ലോ അവൻ സന്തോഷത്തോടെ വീട്ടിലേക്ക് പോയി. അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു മോനെ ജോണി നമ്മൾ പ്ലാൻ ചെയ്ത ഫാമിലി ടൂർ നടക്കില്ല നീ ഇത് കണ്ടില്ലേ രാജ്യം മുഴുവൻ അടച്ചിടാൻ പോവുകയാണെന്ന്. ജോണി ഇത് കേട്ടപാടെ ഞെട്ടിത്തരിച്ചു അവന് സങ്കടവും വിഷമവും തോന്നി ഒരു ക്ഷണം ഉണ്ടായിരുന്ന അവന്റെ മുഖത്തെ സന്തോഷവും ഉത്സാഹവും പെട്ടെന്ന് നഷ്ടപ്പെട്ടു പോലെ അവൻ തന്റെ മുറിയിലേക്ക് പോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം രാജ്യമെങ്ങും അടച്ചിട്ടു. കടമുറികൾ പലതും പൂട്ടി ഉറുമ്പിൻകൂട് ഇളക്കി വിട്ടത് പോലെ ജനം ഒഴുകുന്ന റോഡുകളും തെരുവുകളും നിശ്ചലം. എല്ലാവരും വീടുകളിൽ ഒതുങ്ങി കൂടി. അവൻ മുകളിലെ നിലയിലെ ജനൽപാളി തുറന്നു നോക്കി കൊണ്ട് അമ്മയോട് ചോദിച്ചു എല്ലാവരും അവരവരുടെ വീട്ടിലാണ് ഇരിക്കേണ്ടത് അമ്മ പറഞ്ഞു അതെ മോനെ പിന്നെ എന്താ അച്ഛൻ മാത്രം വരാത്തത് അച്ഛൻ എന്തിനാ ജോലിക്ക് പോകുന്നത്? അമ്മ പറഞു .”നിന്റെ അച്ഛന് അങനെ വീട്ടിൽ ഇരിക്കാൻ പറ്റുമോ ? ഒരു ഉയർന്ന പദവിയിലിരിക്കുന്ന പോലീസ് ഓഫീസർ അല്ലെ?” അവൻ ആലോചിച്ചു.എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ അച്ഛൻ മാത്രം പുറത്തു നില്കുകയല്ലേ ? അച്ഛന് രോഗം വന്നാലോ ? അച്ഛൻ എന്നും വെയിലിൽ അല്ലെ നില്കുന്നത് ? പാവം അച്ഛൻ.”അമ്മെ ഞാൻ ഒരു കാര്യം പറയട്ടെ ?”എന്താ മോനെ? “നമുക്കു ഈ രോഗത്തിന്റെ മരുന്ന് എപ്പോഴാ കണ്ടുപിടിക്കുവാൻ കഴിയുക?” അമ്മ അവനെ കെട്ടി പിടിച്ചുകൊണ്ടു പറഞു “ഇപ്പോൾ വന്നു ഭക്ഷണം കഴിക്ക്,മരുന്നൊക്കെ ശാസ്ത്രഞ്ഞർ കണ്ടുപിടിക്കും “ എന്ന് പറഞു അമ്മ പടിക്കെട്ടുകൾ ഇറങ്ങിപ്പോയി. അപ്പോൾ അമ്മയുടെ മനസ്സിൽ അമേരിക്കയിൽ നേഴ്‌സ് ആയി ജോലി ചെയുന്ന അനിയത്തിയെ കുറിച്ചയിരുന്നു.മിലിട്ടറിക്കാരനായ സ്വന്തം അച്ഛനെ കുറിച്ചായിരുന്നു. ഡോക്ടർ ആയി ജോലി ചെയുന്ന അമ്മാവനെ കുറിച്ചായിരുന്നു. വല്ലാത്ത ഒരു നെടുവീർപ്പോടെ അമ്മ അടുക്കളയിലേക്കു പോയി. അപ്പോൾ ജോണി ജനങ്ങളിലൂടെ അടുത്ത വീട്ടിലേക്കു നോക്കി. പൊരിവെയിലത്തു ഓണക്കാനിട്ട കൊപ്ര ചിക്കി കൊണ്ടേ നില്കുന്നു ഭാസ്കരേട്ടൻ. പാവം ,എണ്ണയാക്കാൻ കഴിയാതെ കൊപ്ര ആട്ടുന്ന മില്ല് അടച്ചിരിക്കുന്നു. രാമേട്ടൻ കുനിഞ്ഞ തലയോടെ നടന്നു പോകുന്നു .തേങ്ങയിടാൻ പല വീടുകളിൽ പോകാൻ കഴിയായതെ ഇപ്പുറത്തെ വീട്ടിൽ ഉസ്മാനിക്ക വേവലാതിയോടെ നടക്കുന്നു . മോൻ ഗൾഫിൽ ആണ് ഉള്ളത്. വിസ കാലാവധി കഴിഞു നാട്ടിലേക്കു വരാൻ എയർപോർട്ടിൽ എത്തിയപ്പോഴാണ് ലോക്കഡോൺ ആണ് എന്ന് അറിഞ്ഞത്. പാവം അബൂക്ക,ജോലി സ്ഥലത്തേക്കു പോകാൻ കഴിയാതെ എയർപോർട്ടിൽ കുടുങ്ങി . പെട്ടന്നാണ് സ്കൂട്ടിയുടെ ശബ്‌ദം കേട്ടത്. സ്വന്ധം ആരോഗ്യം നോക്കാതെ തന്റെ വാർഡിലുള്ള ആളുകളുടെ ക്ഷേമം അന്വേഷിക്കുകയാണ് സൈനബ താത്ത.വയസു നാല്പത്തിയെട്ടു. ഷുഗറും പ്രഷറും ഉള്ള ആളാണ് . വാർഡിലെ ആശാവർക്കാർ ആണ് സൈനബ താത്ത. അപ്പോഴാണ് അമ്മ വീണ്ടും ഊണ് കഴിക്കാനായി വിളിച്ചത്. സമയം രണ്ടേകാൽ.ഊണ് കഴിക്കാൻ ഇരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.കാരണം,കിച്ചുവിന്റെ കുടുബം ഭക്ഷണം കഴിച്ചോ ആവൊ? അച്ഛനില്ലാതെ അമ്മ കൂലിപ്പണിക്ക് പോകുന്നു. ഒരു ദിവസം ജ്യോലിക്കു പോയില്ലെങ്കിൽ പട്ടിണികിടക്കുന്ന കുടുംബം. സ്കൂളിലെ ഉച്ച ഭക്ഷണം പ്രധീക്ഷിച്ചു വരുന്ന കിച്ചുവും അനിയത്തിയും മനസിനുള്ളിൽ. ഒരു ഇരമ്പലോടെ അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങവേ അങ്ങ് അകലെ ചീറിപ്പായുന്ന ആംബുലൻസിന്റെ സൈറൺ.അതിലെ സാരഥിയുടെ പ്രയത്നം വിജയിക്കുമോ ?

അബ്ദുൾ സനഫ്
7 C G U P S -Edathara
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ