ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
കുട്ടികളിൽ കാർഷിക അഭിരുചി വളർത്തുന്നതിനും, രാസവളവും,കീടനാശിനിയും,കളനാശിനിയും ഇല്ലാതെ സുസ്ഥിരമായ ഒരു കൃഷി സാധ്യമാണെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കുവാനും ഹരിതസേനയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. കുട്ടികൾക്ക് നേരിട്ട് കൃഷിചെയ്യാനും, പരിചരിക്കാനും നിരീക്ഷിക്കാനുമുള്ള അവസരം ഇതിലൂടെ കൈവരുന്നു.
കുട്ടികളിൽ വായനശീലം വളർത്തുന്നതിനും സാഹിത്യ അഭിരുചി വളർത്തുന്നതിനും ക്ലാസ് തല ലൈബ്രറി പ്രവർത്തിച്ചു വരുന്നു.
മാസത്തിലൊരിക്കൽ മെച്ചപ്പെട്ട വായനാക്കുറിപ്പ് കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്യുന്നു.
കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തൈക്കോണ്ട, ഫുട്ബോൾ, ഖോഖോ എന്നിവയിൽ മികച്ച പരിശീലനം നൽകി വരുന്നു.
പഠനത്തോടൊപ്പം കൈത്തൊഴിൽ സ്വായത്തമാക്കുക എന്നലക്ഷ്യത്തോടുകൂടി കുട്ടികൾക്ക് കൈത്തൊഴിൽ പരിശിലിപ്പിക്കുന്നു.