ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം (NATURE CONSERVATION)
പരിസ്ഥിതി സംരക്ഷണം (NATURE CONSERVATION) സുന്ദരമായ ഈ പ്രകൃതി ദൈവ ദാനമാണ്.. നമുക്ക് ജീവിക്കാൻ അവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്..ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു..ഇത്രയും ഫല ഭൂയിഷ്‌ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്..എല്ലാ ജീവജാലങ്ങളും പ്രകൃതിയെ അശ്രയിച്ചാണ് ജീവിക്കുന്നത്..ഇതിന് വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി..മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക..അധികമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം..ഭൂമിയിൽ മരങ്ങൾ വര്ധിപ്പിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു ..ഇതു കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുന്നു .പ്ലാസ്റ്റിക് എന്ന ഭീകരനെ ഒഴിവാക്കേണ്ടതുണ്ട്സാ..മൂഹികവും സാംസ്‌കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുന്നത് പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് വേണം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ..ഇന്ന് മനുഷ്യർ തന്നെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു...വയലുകളും കുന്നുകളും നികത്തിയും മരങ്ങളും കാടുകളും നശിപ്പിച്ചും മണൽവാരിയും ചൂഷണം ചെയുന്നു. ഫലമോ?അതിന്റെ ദോഷ വശങ്ങൾ അനുഭവിക്കേണ്ടി വരുന്ന പ്രധാന ജീവിയും മനുഷ്യൻ തന്നെ ആയിത്തീരുന്നു... നേരിട്ടും അല്ലാതെയും... ഇന്ന് നാം കുടിവെള്ളത്തി നായി നെട്ടോട്ടം ഓടുന്നു. കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങൾ പലതും നാം ഉൾപ്പെട്ട മനുഷ്യ ജാലങ്ങൾക്കിടയിലേക്ക് കടന്നു വരുന്നു... ആയുർദൈർഖ്യം കുറഞ്ഞു വരുന്നു..എല്ലാത്തിനും അടിസ്ഥാനം പരിശോധിച്ചാൽ എത്തിച്ചേരുന്നത് നമ്മുടെ ചുറ്റുപാടുകളിലേക്ക് തന്നെയാണ്.. അതും നാം ലാഭേച്ഛയോടെ പരുവപ്പെടുത്തിയെടുത്ത ആ അന്തരീക്ഷത്തിലേക്ക്.. തിരിച്ചറിയാതെ പോവുന്ന നമ്മുടെ തെറ്റായ രീതികൾ നാം തന്നെ മാറ്റേണ്ടിയിരിക്കുന്നു.. അതിനു ഒരു സമൂഹം ഒന്നടങ്കം സംഘടിക്കേണ്ടതുണ്ട്.. ഒരു നല്ല നാളെ പടുത്തുയർത്താൻ ഞാനുൾപ്പെട്ട പുതു തലമുറയാണ് ഇനി മുന്നിട്ട് ഇറങ്ങേണ്ടത്.. നമ്മുടെ വിദ്യാലയങ്ങൾ അതിനുള്ള അവബോധ കേന്ദ്രങ്ങൾ തന്നെയാവും എന്ന പ്രതീക്ഷയോടെ മുന്നേറാം..
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |