നമ്മുക്കു കൊറോണയെ തുരത്താം
ലോകമെങ്ങും പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ് 19 അഥവാ കൊറോണ .ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യമായ ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ആദ്യമായി ഈ രോഗം പടർന്നു പിടിച്ചത് .ഇന്ത്യയിൽ ആദ്യമായി നമ്മുടെ കേരളത്തിലാണ് റിപ്പോർട്ട് ചെയ്‌തതു .ഈ മഹാമാരിക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല .അപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്.രോഗം വരാതിരിക്കാൻ എന്തോക്കെ ചെയ്യണമെന്ന് കൂട്ടുകാർക്കറിയാമോ .കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക .ചുമയ്ക്കുമ്പോഴും ,തുമ്മുമ്പോഴും കൈ അല്ലെങ്കിൽ തൂവാല കൊണ്ട് മുഖം മറയ്ക്കുക .പുറത്തപോകുമ്പോൾ മാസ്ക് ധരിക്കുക , റോഡിൽ ആൾകൂട്ടം ഒഴിവാക്കുക , സാമൂഹിക അകലം പാലിക്കുക .നമുക്ക് ഒരുമിച്ച് കോറോണയെ പ്രതിരോധിക്കാം .ഭയമല്ല ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|