ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു . നമുക്ക് ജീവിക്കണമെങ്കിൽ മരം വേണം. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. നമ്മുടെ വായു നമ്മൾ തന്നെ മലിനപ്പെടുത്തുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാവുന്ന പുക കാരണം നമുക്ക് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയിൽ ഉള്ള മരങ്ങൾ എല്ലാം നമ്മൾ വെട്ടി നശിപ്പിക്കുന്നു. എന്നിട്ടാണ് ഭൂമിക്ക് ചൂട് താങ്ങാനാവാതെ കഴിയുന്നത്. നമുക്ക് ആവശ്യത്തിനുള്ളതല്ലാം പ്രകൃതിയിൽ ഉണ്ട് എന്നാൽ അത്യാവശ്യത്തിനുള്ളതു പ്രകൃതിയിൽ ഇല്ല. ഇതു നാം തന്നെ ഉണ്ടാക്കുന്നതാണ് " നമ്മുടെ നല്ല നാളേക്ക് വേണ്ടി നമ്മുടെ ഈ സുന്ദരമായ ഭൂമിയെ സംരക്ഷിക്കാം" കേരളം ദൈവത്തിന്റെ നാടാണ്. മാലിന്യങ്ങൾ ഏതുവിധത്തിലായാലും നമ്മുടെ പരിസ്ഥിതിയെ ദോഷപെടുത്തും. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക. മാലിന്യങ്ങൾ അവിടെ എവിടെയും വലിച്ചെറിയാതെ ഇരിക്കുക. നാമോരോരുത്തരും വിചാരിച്ചാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തന്നെ തുണി സഞ്ചി ഉപയോഗിച്ചാൽ മതി. ഇത് ഒരു പരിധിവരെ സഹായിക്കും. പ്ലാസ്റ്റിക് നമ്മളൊരിക്കലും വലിച്ചെറിയരുത് ഒരു ഭാഗത്ത് കൂട്ടി നശിപ്പിക്കാം. മണ്ണിൽ കിടക്കുമ്പോൾ അവ ജീർണിക്കും. ചെടികളെ നശിപ്പിക്കും. നമുക്ക് ഒത്തൊരുമിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി ധാരാളം വിദേശികൾ ഇന്നും നമ്മുടെ നാട് സന്ദർശിക്കാൻ എത്താറുണ്ട്. എന്നിട്ടാണോ നാം നമ്മുടെ നാടിനെ ഉപദ്രവിക്കുന്നത്." പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്". ഇത്രയും ചെയ്തു കൊണ്ട് നമ്മുടെ നാടിനെ സംരക്ഷിക്കാം.

അബ്ദുൽ ഹാദി. കെ
2 E ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം