ഡിങ്കുവും പിങ്കുവും
ഡിങ്കു മുയലും പിങ്കു മുയലും ചങ്ങാതിമാരായിരുന്നു . ഒരു ദിവസം ഇവർ രണ്ടുപേരും ഫോറസ്റ്റ് സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്ന വഴിയിൽ കുറുക്കൻ അമ്മാവനെ കണ്ടു .
കുറുക്കൻ അമ്മാവൻ ചോദിച്ചു : "നിങ്ങൾ എവിടെ നിന്നാണ് വരുന്നത് മക്കളേ ?"
അവർ പറഞ്ഞു : " ഞങ്ങൾ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരികയാണ് " .
കുറുക്കൻ അമ്മാവൻ ചോദിച്ചു : " നിങ്ങളെന്താ ഗ്ലൗസും മാസ്കും ഒന്നുമില്ലാതെ യാണോ മാർക്കറ്റിലേക്ക് പോയത് ? "
അതിനു കുഴപ്പമൊന്നുമില്ലല്ലോ അമ്മാവാ ഇവിടെ പോലീസ് ഇല്ലല്ലോ... മാത്രമല്ല ഇവിടെ ആർക്കും കൊറോണയും ഇല്ലല്ലോ . അങ്ങനെ യെല്ലാ മക്കളെ .....ഇത് ഒരു വൈറസ് പരത്തുന്ന അസുഖമാണ് . നിങ്ങൾ കേട്ടിട്ടില്ലേ ' കോവിഡ് 19 ' എന്ന് അമ്മാവൻ പറഞ്ഞു .
എന്നിട്ട് അവർക്ക് ഓരോ മാസ്കും ഗ്ലൗസും നൽകി അമ്മാവൻ തുടർന്നു : നമ്മുടെ ജാഗ്രത കുറവ് ഒരു നാടിനെ മുഴുവൻ ഈ മഹാമാരിയുടെ പിടിയിൽ ആക്കിയേക്കാം . സമൂഹ്യ അകലം പാലിച്ച് മാത്രമേ നാം എന്ത് കാര്യവും ചെയ്യാവു .ആളുകൾ കൂടാൻ സാധ്യതയുള്ള ഒരു പരിപാടിയും നാം സംഘടിപ്പിക്കരുത് . ഏതെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ദിശയുടെ 10 56 എന്ന നമ്പറിലേക്ക് വിളിക്കണം കൂടുതൽ കാര്യങ്ങൾ നമ്മുടെ പത്രത്തിലും ടെലിവിഷൻ മാധ്യമങ്ങളി ലുമൊക്കേ നിങ്ങൾ കാണുന്നുണ്ടല്ലോ . ശരി ശരി ഞാൻ നിങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നില്ല.നിങ്ങൾ വേഗം വീട്ടിലേക്ക് പോകൂ, പറഞ്ഞതൊന്നും മറക്കരുതേ. ....
"ശരി അമ്മാവാ", അവർ പറഞ്ഞു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ
|