ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഒന്നിച്ചിടാം നമുക്കൊന്നിച്ചിടാം.

ഒന്നിച്ചിടാം നമുക്കൊന്നിച്ചിടാം.

ഒന്നിച്ചിടാം നമുക്കൊന്നിച്ചിടാം.
കൈകൾ നമിച്ചു കൈകോർത്തിടാതെ.
ഒരു ചാണകലത്തിൽ നിൽക്കുന്നൊരാ.
പ്രിയ സുഹൃത്തേ നീ സഹിച്ചു കൊൾക.
നമ്മുടെ നൻമ തൻ നാടിൻെറ നൻമ തൻ.
ലക്ഷ്യത്തിനായ് നാമകന്നിരിക്കാം.
വ്യക്തി ശുചിത്വത്തിൻ ബാലപാഠങ്ങൾ.
നാമമ്മയിൽ നിന്നൂ പഠിച്ചിടുന്നൂ.
കർമ്മബോധത്തിലകന്നിരിക്കാം.
കൈകളോവൃത്തിയായ് സൂക്ഷിച്ചിടാം.
അകലത്തിരുന്ന് ഞാൻ പുഞ്ചിരിക്കെങ്കിലും മാസ്കുകൾ എല്ലാം മറച്ചിടുന്നോ..
ഭയക്കേണ്ട കൂട്ടുകാരേ നമുക്കായ് കൊറോണ തൻ വൈറസിനെ തുരത്താം.
കൈകൾ തിരിച്ചും മറിച്ചും കഴുകി നാം.
വായിലോ കണ്ണിലോ മൂക്കിലോ.
കൈതൊടാതെന്നും നമ്മെ നാം സൂക്ഷിച്ചിടാം.
അമ്മ തൻ തണലിലായ്.
അച്ഛൻെറ അരികിലായ്.
ഒന്നിച്ചിരുന്നൊന്ന് പ്രാർത്ഥിച്ചിടാം.
ലോകം ഭയക്കുന്ന ഈ മഹാമാരിയെ
ഇല്ലായ്മ ചെയ്യാൻ പ്രയത്നിച്ചിടാം.
 

ശിഖ അനിൽകുമാ‍ർ
4 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത