അപ്പുവിന്റെ കഥ
കിങ്ങിണി ഗ്രാമത്തിലായിരുന്നു അപ്പുവിന്റെ വീട്. അവൻ ആരും പറയുന്നത് അനുസരിക്കില്ല. വികൃതിയും കൂടുതലായിരുന്നു.ഒരു ദിവസം അപ്പു പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കുമ്പോൾ,അവന്റെ അനിയത്തി പറഞ്ഞു " നീ ആ പഴങ്ങൾ കളയൂ. " എന്നാൽ അപ്പു " വേണമെങ്കിൽ നീയും കഴിച്ചോ... ഒരു കുഴപ്പവും ഉണ്ടാകില്ല " എന്നും പറഞ്ഞ് കൈ കഴുകാതെ തന്നെ എല്ലാം കഴിച്ചു.
ചിന്നു പക്ഷെ.. ഒന്നും കഴിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ " അമ്മേ... വയറുവേദനിക്കുന്നു." അപ്പു കരയാൻ തുടങ്ങി..
ഡോക്ടറെ കാണിച്ചു. ശുചിത്വം പാലിക്കാൻ പറഞ്ഞു. രോഗപ്രതിരോധത്തിന്. "തിന്നുന്നതിന് മുമ്പും ശേഷവും കൈയും വായും കഴുകണം.. കുളിക്കണം... വീടും പരിസരവും കൊതുകുകൾ വളരാതെ സൂക്ഷിക്കുക.. " ഇങ്ങനെയുള്ള കാര്യങ്ങൾ പഠിച്ചു.അപ്പു നല്ല കുട്ടിയായി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ
|