ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം/നോവിക്കാതെ
നോവിക്കാതെ
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ആശ്രയമാണല്ലോ പരിസ്ഥിതിയുടെ അടിസ്ഥാനം. നാം ജീവിക്കുന്ന ചു റ്റുപാടാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്, ഉത്തരവാദിത്വമാണ്. എന്നാൽ നാമിന്ന് ചെയ്ത്കൂട്ടുന്ന ഓരോ പ്രവൃത്തിയും പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു.
<ഭൂbr>മിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിന്റെയും പരസ്പര ബന്ധമാണ് പരിസ്ഥിതിയെ നിലനിർത്തുന്നത്. ഇതൊരു താളത്തിൽ നടന്നു കൊണ്ടിരിക്കുന്നു.മനുഷ്യരായ നമ്മുടെ ആർത്തി കാരണം നമ്മളറിയാതെ ആ താളത്തിന് തടസ്സം നേരിടുന്നു. പല രൂപത്തിൽ, പല പ്രവൃത്തിയിൽ നമുക്ക് തന്നെ ഭീഷണിയായി മാറുന്നു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |