ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ അമ്മയെ കൊന്നവൻ മനുഷ്യനെന്നേ .....

അമ്മയെ കൊന്നവൻ മനുഷ്യനെന്നേ .....

കുന്നും മലകളും നീർചാലുകളും
നിറഞ്ഞ സുന്ദരിയാം
എന്നമ്മയേ നീ കണ്ടോ ......
ഭൂമിയാമമ്മയെ ഇഷിട്ടികയാൽ
അടച്ചു ചിട്ടയോടെ ....
കുന്നില്ല വയലില്ല പാട -
വരമ്പുകളുമില്ല ദൈവമേ
എന്നമ്മയെ വേരറുത്തു
കൊന്നവനാര് ദൈവമേ
നിൻ കോപത്തിന് ഫലമോ
ഇന്ന് ഞങ്ങളനുഭവിക്കും വേദന
സുഖത്തിനായ് ഞങ്ങൾ
കെട്ടിപ്പടുത്തത് തിരിച്ചെടുത്തതും
അതിന് ഫലമോ ....
ജീവജാലത്തിന് ജീവചക്രമിതാ
പൊട്ടി തരിപ്പണമായ് തകർന്നടിഞ്ഞു .
കാക്കുവാനാവുമോ മനുഷ്യാ
നമ്മുടമ്മയെ വീണ്ടും ...
വീണുപോകുമമ്മയ്ക്ക് താങ്ങായിടാം
തണലായിടാം ഒരിറ്റു
ദാഹജലം നൽകിടാം ....
പച്ചപ്പിനാലമ്മയെ സുന്ദരിയാക്കിടാം ....

ഫാത്തിമ സ്വൽഹ പി.സി
3 A ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത