ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലക്ഷങ്ങളെ കൊന്നൊടുക്കിയ കൊറോണ ഒരു മാരക രോഗം തന്നെയാണ്. ചൈനയിലെ വുഹാനിലാണ് കൊറോണയുടെ ജനനം. ചൈനയിൽ കൊറോണ പടർന്നതിനെ തുടർന്ന് തന്നെ മറ്റുള്ള രാജ്യങ്ങളിലും കൊറോണ വ്യാപിച്ചു. അവസാനം അത് കേരള മണ്ണിലുമെത്തി. ആദ്യമായിട്ടാണ് ഇത്രയും വലിയ മാരക രോഗം ലോകത്ത് പടർന്ന് പിടിക്കുന്നത്. മുഖ്യമായും ശ്വാസകോശത്തിനെയാണ് ഇത് ബാധിക്കുന്നത്. ഇത് ബാധിക്കുന്നതിനെ തുടർന്ന് ന്യൂമോണിയ, സാർസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നു. രോഗം ഗുരുതരമായാലാണ് ഈ രണ്ട് രോഗങ്ങൾ ഉണ്ടാകുന്നത്. മരണവും സംഭവിച്ചേക്കാം'. സാധാരണ ജലദോഷ പനിയെ പോലെ തുടങ്ങിശ്വാസകോശത്തിനെയാണ് ഇത് ബാധിക്കുന്നത്.ഇതിനെതിരെ ഫലപ്രദമായ ഒരു മരുന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. കുത്തിവെപ്പുകളും വന്നിട്ടില്ല. മൂക്കൊലിപ്പ്, ചുമ, തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടു നിൽക്കും.ഇതിനെതിരെ നാം വളരെ അതികം ജാഗ്രത പുലർത്തണം. ഇത് വരാതിരിക്കാനും നാം മുൻകരുതലുകളെടുക്കണം. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക. ഇടക്കിടക്ക് സോപ്പിട്ട് കൈ കഴുകുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവ്വാല അല്ലങ്കിൽ ടിഷ്യൂ പേപ്പർ കൊണ്ട് മുഖം മറക്കുക, തുടങ്ങിയവയാണ് മുൻകരുതൽ. ആരോഗ്യമുള്ളവരിൽ കൊറോണ അപകടകാരിയല്ല.എന്നാൽ പ്രതിരോദാവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ വരിലും കൊറോണ അപകടകാരിയാണ്.
|