ചൈനയിലെ വുഹാനെന്ന കൊച്ചുനഗരത്തിൽ പിറവി യെടുത്തു ഞാൻ.
സ്പർശനത്തിലൂടെയും പ്രാണവായുവിലും
ഞാൻ തങ്ങി നിൽക്കുന്നു.
ശാസ്ത്രമെന്നെ തേടിപ്പിടിച്ചു
കൊറോണവൈറസെന്നൊരു പേരു നല്കി....
ലക്ഷകണക്കിനുജീവനെടുത്തു പോയ്....
കണ്ടവനും തൊട്ടവനും കേട്ടറിവില്ലാത്തവനും
കൂടപ്പിറപ്പുകളും കരണമില്ലാത്ത
മരണത്തിലാഴ്ന്നുപോയ്...പേടിയോടെ ജനങ്ങൾ കൊട്ടിയടക്കുന്ന കതകുകൾ
പണമുള്ളവനും ദരിദ്രനും തുല്യരായ്
ജീവിതം തള്ളിനീക്കുന്ന മാത്രയിൽ
എങ്കിലും എന്നെ ലോക്കിട്ടു പൂട്ടി
ആ പൂട്ടിൽ ഞാൻ നിർജീവനായി
എങ്കിലും കൊറോണയെന്നു കേൾക്കുമ്പോൾ
ഭയഭ്രാന്തി കൊണ്ടെന്നെ ശപിച്ചീടും.