*സ്വപ്നത്തിലും കൊറോണ*
- കൊറോണ* : എല്ലാവരും ലോക്ക് ഡൗണിൽ ആണല്ലേ
- ഞാൻ* : അതെ അതെ, ലോകം നിന്നെ പേടിച്ചു വീട്ടിലിരിപ്പാ
- കൊറോണ* : നിനക്കും ഭയമാണോ?
- ഞാൻ* :ആണെന്നെ.. നിനക്കിനിയും പോവാനായില്ലേ?
- കൊറോണ* : മനുഷ്യന്റെ അഹങ്കാരമാണ് എന്നെ വരുത്തിയത്
- ഞാൻ* : മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് കഴിയുകയാണ്
- കൊറോണ* : ആഹാരം കുറച്ച് ആരോഗ്യം കൂടില്ലേ?
- കൊറോണ* : കുട്ടികളെ തട്ടിക്കൊണ്ടുപോകൽ നിന്നില്ലേ?
- കൊറോണ* : കരയും കടലും ശുദ്ധമായില്ലേ?
- കൊറോണ* : വായു ശുദ്ധമായില്ലേ?
- കൊറോണ* : ആർഭാടങ്ങൾ കുറഞ്ഞില്ലേ?
- കൊറോണ* : വീട്ടുകാർ തമ്മിലുള്ള ബന്ധം കൂടിയില്ലേ?
- ഞാൻ* : ഞങ്ങൾക്ക് ഒരുപാട് തെറ്റ് പറ്റി. ഇനി ഞങ്ങൾ മര്യാദക്കാരായി ജീവിച്ചോളാം. ദയവ് ചെയ്തു തിരിച്ചു പോണം
- കൊറോണ* : ശരി, എന്നാൽ ഇപ്പോൾ ഞാൻ പോകുന്നു..
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|