ഒരു വൈറസ്

കേരളത്തിലെ ഒരു സ്ക്കൂളിൽ നിന്നും . 'Announsmend : പ്രിയ വിദ്യാർത്ഥികളെ, ഇന്ന് മുതൽ നമ്മുടെ സ്ക്കൂളുകൾ അടച്ചിടുകയ്യാണ് .കാരണം ചൈനയിലെ വുഹാനി ൽ നിന്ന് പൊട്ടിപ്പുറപ്പെട്ട 'കൊറോണ ' എന്ന വൈറസ് ലോകമെമ്പാടും പടർന്നു പിടിയ്ക്കുകയ്യാണ് .ഈ വൈറസ് ഇപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. ഈ വൈറസ് ബാധിച്ച രോഗിയിൽ നിന്നും നിന്നും മറ്റൊരാളിലേയ്ക്ക് പെട്ടന്ന് തന്നെ ഈ വൈറസ് വ്യാപിച്ചു കൊണ്ടിരിയ്ക്കുന്നു .അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധി യ്ക്കുവാൻ വേണ്ടി നമ്മൾ മുൻകരുതൽ എന്ന വണ്ണം സ്ക്കൂളുകൾ അടച്ചിടുകയ്യാണ് .അതുകൊണ്ട് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ ഉണ്ടായിരിക്കുന്നതല്ല. അനൗൺസ്മെൻറ് കേട്ട കുട്ടികൾ തുള്ളിച്ചാടി .ഇനി കുറച്ച് ദിവസം സ്കൂളിൽ വരണ്ടല്ലോ .അവർ പരസ്പരം സന്തോഷം പങ്കുവെച്ചു .പക്ഷേ ഈ അറിയിപ്പ് കേട്ട കണ്ണനും മീനുവും ഇതിനെ കുറിച്ച് സംസാരിച്ചു . കണ്ണൻ : മീനു ഈ വൈറസിനെ നമ്മുക്ക് എങ്ങനെയെല്ലാം പ്രതിരോധിക്കാം ? മീനു : കണ്ണാ അതിന് നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ് . കണ്ണൻ :എന്തെല്ലാമാണ് ആ മുൻകരുതലുകൾ ? മീനു : ശുചിത്വം ,നമ്മൾ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകി കൊണ്ടിരിക്കണം ,കഴുകാത്ത കൈകൾ ഉപയോഗിച്ച്മൂ ക്കിലും വായിലും കണ്ണിലും തൊടാതിരിക്കുക. തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും തൂവാലയ്യോ ടിഷ്യു പേപ്പ റോ ഉപയോഗിച്ച് മൂക്കും വായയും പൊത്തിപ്പിടിക്കണം .പുറത്ത് പോകുമ്പോഴും ആളുകൾ കൂടി നിൽക്കമ്പോഴും മാസ്ക്ക് ധരിക്കണം . കണ്ണൻ : അതെ, നമ്മൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം ,ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക .കഴിയുന്നതും പുറത്തിറങ്ങാതിരിയ്ക്കുക .പുറത്തുപോകേണ്ടി വന്നാൽ വീട്ടിൽ എത്തിയാൽ ശരീരം വൃത്തിയാക്കിയതിനു ശേഷം മാത്രം വീട്ടിൽ കയറുക .5 ൽ കൂടുതൽ ആളുകൾ കൂട്ടം കൂടാതിരിയ്ക്കാൻ ശ്രദ്ധിക്കുക . മീനു  : അങ്ങനെ തന്നെ ,എന്നാൽ വ്യക്തി ശുചിത്വത്തിനൊപ്പം തന്നെ നമ്മൾ പരിസരവും ശുചിയാക്കണം .നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ് .വേസ്റ്റുകൾ കൂട്ടിയിണ്ടാതിരിക്കുക ,മലിനജലം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക .കിണർ വൃത്തിയായി സൂക്ഷിക്കുക ,നമ്മുടെ വീടിനുള്ളിലെ അടുക്കളയും മറ്റു സ്ഥലങ്ങളും വൃത്തിയായി വയ്ക്കുക തുടങ്ങിയവയും നമ്മൾ ചെയ്യേണ്ടതുണ്ട് .അതെ നമ്മൾ വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും കാത്തു സൂക്ഷിക്കുന്ന തോടൊപ്പം നമ്മുക്ക് ' കൊറോണ ' എന്ന വൈറസിനെ പ്രതിരോധിക്കാൻ നിഷ്പ്രയാസം സാധിക്കും. നമ്മൾ ഈ വൈറസിനെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് മീനുവും കണ്ണനും ശപഥം ചെയ്തു .അവർ സന്തോഷത്തോടു കൂടി വീട്ടിലേയ്ക്ക പോയി .🌹🌹🌹🌹🌹

കാർത്തിക് .സി
3 C ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ