അവധിക്കാലം

ഒരു സ്കൂൾ അവധിക്കാലത്ത് അമ്മൂമ്മയുടെ വീട്ടിലേക്ക് വിരുന്നു പോയി. കായലും പുഴകളും കൂടുതലുള്ള സ്ഥലമായിരുന്നു അവിടെ. കാലത്ത് ഞങ്ങൾ അപ്പൂപ്പനോടൊപ്പം നടക്കാനിറങ്ങി. വഴിവക്കിൽ താറാവുകളെയും പശുക്കളെയും മീൻപിടുത്തക്കാരെയും കണ്ടു. നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു അവിടെ. അവിടെയുള്ള ചായക്കടയിലിരുന്ന് കുറച്ച് ആളുകൾ സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രധാന വിഷയം കൊറോണ യാ യിരുന്നു. പഴയ കാലത്തെ കോളറ എന്ന മഹാ വ്യാധിയെ കുറിച്ച് സംസാരിച്ചു.ഇന്നത്തെ കൊറോണ പോലെ കോളറയ്ക്കും മരുന്നില്ല. കോളറയുടെ ലക്ഷണങ്ങൾ ഛർദ്ദിയും അതിസാരവുമാണ്. അതു കഴിഞ്ഞാൽ ആളുകൾ ക്ഷീണിച്ച് അവശരായി മരണപ്പെടും ലോകം ഈ വൈറസിനു മുൻപിൽ മുട്ടുമടക്കി നിൽക്കുമ്പോൾ ഇന്ത്യ രാജ്യത്തെ സംസ്ഥാനമായ കേരളം ഇന്ന് ലോകത്തിന് മാതൃകയായി മുന്നിൽ നിൽക്കുന്നു. നമ്മൾ ഒരു മലയാളിയായതിൽ നമുക്കും അഭിമാനിക്കാം. ഇതായിരുന്നു ചായപ്പീടികയിലെ സംസാരം.നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനകരമായ ഈ നേട്ടത്തിന് നമുക്ക് എപ്പോഴും അഭിമാനിക്കാം. "ഭയപ്പെടേണ്ട ജാഗ്രത മാത്രം മതി". സോപ്പുപയോഗിച്ച് നമുക്ക് കൈകൾ ഇടയക്കിടക്ക് കഴുകാം. അതിലൂടെ രോഗവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാം .

പ‍ുണ്ണി ഭായ്
3 D ജി എൽ പി സ്കൂൾ കിഴിശ്ശരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ