അമ്മയും മകളും
പണ്ട് ഒരു ഗ്രാമത്തിൽ ഒരു വീടുണ്ടായിരുന്നു. ആ വീടിൻ്റെ പേര് മാനസം എന്നായിരുന്നു. വീട്ടിൽ ഒരു കുട്ടിയും അമ്മയും ഉണ്ടായിരുന്നു. അമ്മയ്ക്ക് കുട്ടിയോട് വളരെ സ്നേഹമായിരുന്നു. ഒരു ദിവസംആ കുട്ടി സ്കൂളിൽ നിന്ന് വരുമ്പോൾ ഇടിയും കാറ്റും വീശി. "അയ്യോ.... കുട കൊണ്ടുവരാൻ മറന്നു പോയല്ലോ ഇനി എന്തു ചെയ്യും. അവൾ വിചാരിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളുടെ അമ്മ കുട പിടിച്ച് നടന്നു വരുന്നത് അവൾ കണ്ടു. "അമ്മേ.... അമ്മ എന്തിനാണ് വന്നത്?". നിന്നെ കൊണ്ടു പോകാനാണ് അമ്മ വന്നത്.നന്ദിയുണ്ട് അമ്മേ.
|